CRIME

ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര

· · 1 min read
Share: Copied!

നെന്മാറ: നെൻമാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര തന്റെ ഭാര്യയുൾപ്പെടെ നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ഭാര്യ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തി തിരികെ ജയിലിലേക്ക് പോകാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പോലീസിനോട് പറഞ്ഞതായാണ് സൂചന. മാട്ടായയിൽനിന്നിറങ്ങി രാത്രി തിരികെവന്നത് രണ്ടുപേരെക്കൂടി വകവരുത്താൻ ലക്ഷ്യമിട്ടായിരുന്നെന്ന് പോലീസിനോട് പറഞ്ഞു. ആലത്തൂർ ഇൻസ്‌പെക്ടർ ടിഎൻ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.

കൊലയ്ക്കു ശേഷം രണ്ടുദിവസത്തെ ഒളിവുജീവിതത്തിന്റെ അവശതയുണ്ടായിരുന്നെങ്കിലും കൂസലില്ലാതെയാണ് മറുപടികൾ. നാട്ടുകാരിതന്നെയായ യുവതിയെ പ്രേമിച്ച് വിവാഹം കഴിച്ചതാണെന്ന് ചെന്താമര പറഞ്ഞിട്ടുണ്ട്. ചെന്താമരയിൽനിന്നുള്ള മോശം അനുഭവങ്ങളെത്തുടർന്നാണ് ഭാര്യയും മകളും വേർപിരിഞ്ഞത്. എന്നാൽ സുധാകരന്റെ ഭാര്യ സജിത കാരണമാണിതെന്നാണ് ഇയാൾ ധരിച്ചിരുന്നത്. സജിതയുടെ മരണത്തിന് സുധാകരൻ തന്നോട് പ്രതികാരം ചെയ്യുമെന്ന ഭയവും ഇയാൾക്കുണ്ടായിരുന്നു. അതാണ് സുധാകരനെ ലക്ഷ്യമിട്ടതെന്ന് പറഞ്ഞതായാണ് സൂചന. സ്റ്റേഷനിൽ എത്തിയയുടൻ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന്, ഭക്ഷണമെത്തിച്ചുനൽകുകയും ചെയ്തു.
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ്‌ പിടിയിൽ; പിടിയിലായയുടൻ എനിക്കു വിശക്കുന്നു ഭക്ഷണം താ…ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനക്കൂട്ടം, രാത്രിയിലും സംഘർഷം, പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിവീശി, കുരുമുളക് സ്പേ പ്രയോ​ഗിച്ചുവെന്നും നാട്ടുകാർ

2019-ൽ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയിൽ കഴിഞ്ഞത്. തുടർന്ന്, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂർ മാത്രമാണ് നീണ്ടത്. ചെന്താമര പിടിയിലായതോടെ ബോയൻ കോളനിയിലെ ഇയാളുടെ അയൽവാസികൾതന്നെയാണ് കൂടുതൽ ആശ്വസിക്കുന്നത്. ചെന്താമര നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരുമാസമായി തിരുത്തമ്പാടം ബോയൻ കോളനിയിലെ വീട്ടിൽ താമസമുറപ്പിച്ചിരുന്നത് അയൽവാസികളെ ഭയപ്പെടുത്തിയിരുന്നു.

‌തിങ്കളാഴ്ച രാവിലെ ഇരട്ടക്കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാൾക്കായി തമിഴ്‌നാട്ടിലും ഇയാൾ നേരത്തേ ജോലിചെയ്തിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് മേഖലയിലുമെല്ലാം പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരന്റെ നേതൃത്വത്തിൽ നാലുസംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിന് സമീപത്തുവെച്ച് തന്നെ പ്രതി പിടിയിലായത്.

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026