BREAKING NEWS

‘അച്ഛനു നിന്നെ കാണണം’- മൂത്തകുട്ടി കൂട്ടുകാരിക്ക് കത്തെഴുതി… ധനേഷിന്റെ ഉന്നം സഹോദരിമാർ മാത്രമായിരുന്നില്ല കൂട്ടുകാരികളും!! , അമ്മയുമായി അടുത്തത് അച്ഛൻ ആശുപത്രിയിലായിരിക്കെ, അച്ഛൻ മരിച്ചതോടെ അമ്മയ്ക്കൊപ്പം വീട്ടിൽ താമസമാക്കി, അമ്മയെ ഒഴിവാക്കാൻ മക്കളെ പീഡിപ്പിച്ചു-പ്രതി

· · 1 min read
Share: Copied!

കൊച്ചി: എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷിന്റെ ലക്ഷ്യം സഹോദരിമാർ മാത്രമായിരുന്നില്ല, ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായിയുള്ള വിവരം പുറത്തുവന്നു.

രണ്ടുവർഷമായി പീഡനം, സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്, തങ്ങളുടെ ദുരവസ്ഥ പുറംലോകത്തെത്തിക്കാൻ അവൾ കൂട്ടുകാരിക്ക് കത്തെഴുതി… കത്തു കണ്ടത് ക്ലാസ് ടീച്ചർ, പീഡനം കുട്ടികളുടെ അമ്മയുടെ അറിവോടെ?- പ്രതി കസ്റ്റഡിയിൽ

ഇതിനായി കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെൺകുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്. പെൺകുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങൾ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

പി. രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവന കുടുക്കി; കെ.ഇ. ഇസ്മായിലിനെതിരെ നടപടിയെടുത്ത് സിപിഐ, ആറു മാസത്തേക്ക് സസ്പെന്‍ഷന്‍

അതേസമയം രണ്ടുവർഷത്തോളമായി പെൺകുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛൻ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലായിരുന്നു. ഈ ഘട്ടത്തിൽ ധനേഷുമായി പെൺകുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛൻ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവർക്കൊപ്പം താമസമാക്കി.

ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ 20 കാരൻ്റെ മൃതദേഹം, ആശുപത്രിയില്‍ കൊണ്ടുപോയില്ല, തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ കുടുംബത്തിൻ്റെ നീക്കം; പോലീസെത്തി തട‌ഞ്ഞു

കുറുപ്പംപടിയിൽ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതൽ ഇയാൾ പെൺകുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഇതിനിടെ സോഷ്യൽമീഡിയയിൽ കണ്ട പെൺകുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവച്ചു. മൂത്ത പെൺകുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛൻ എന്ന നിലയിലായിരുന്നു പെൺകുട്ടികൾ ധനേഷിനെ കണ്ടിരുന്നത്.

ധനേഷിന്റെ സമ്മർദ്ദത്തിന് വഴങ്ങി പെൺകുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവർ ഉടനെ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ധനേഷ് പെൺകുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങൾ പുറത്തുവരുന്നത്. അതേസമയം പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താൻ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നൽകിയ മൊഴി.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026