BREAKING NEWS

ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുകാരനും കരുതേണ്ട, തുടങ്ങി വയ്ക്കാനാണ് ഭാവമെങ്കിൽ അത് അവസാനിപ്പിക്കാന്‍ തങ്ങൾക്ക് അറിയാം, കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും നിലപാട് ഇത് തന്നെ, ഭീഷണി പ്രസംഗവുമായി പി എസ് സഞ്ജീവ്

· · 1 min read
Share: Copied!

കണ്ണൂർ: കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെ.എസ്.യുവിന് ഭീഷണിയുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവ്. സംസ്ഥാനത്ത് ഭരണം മാറിയാൽ എസ്.എഫ്.ഐക്കാരെ തല്ലാമെന്ന് ഒരു കെ.എസ്.യുകാരനും കരുതേണ്ടതില്ലെന്നും, അക്രമം തുടങ്ങി വെക്കാനാണ് ഭാവമെങ്കിൽ അത് എങ്ങനെ അവസാനിപ്പിക്കണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

കൂത്തുപറമ്പിലായാലും തിരുവനന്തപുരത്തായാലും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും സഞ്ജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. കൂത്തുപറമ്പിലുണ്ടായത് കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടന്ന ഏകപക്ഷീയമായ ആക്രമണമാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ആക്രമണത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആകാശ് ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റിട്ടുണ്ടെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി.

കെ. സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ പണം ചിലവഴിച്ച് തുടങ്ങിയ ചാനൽ വഴി കള്ളപ്രചാരണം നടത്തിയാലൊന്നും യഥാർത്ഥ സത്യത്തെ മൂടിവെക്കാൻ കഴിയില്ലെന്നും, ഗുണ്ടകളെയും സ്ത്രീ പീഡകരെയും നേതൃത്വത്തിൽ പ്രതിഷ്ഠിക്കുന്ന കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം കൊണ്ട് കേരളത്തിലെ എസ്.എഫ്.ഐയെ തകർക്കാൻ കഴിയില്ലെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026