BREAKING NEWS

വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ല… കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍, ക്ലാസില്‍ നിന്നും കൂവി ഓടിച്ചു

· · 1 min read
Share: Copied!

കണ്ണൂര്‍: തോട്ടട പോളിടെക്‌നിക്കില്‍ വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി ഒ മോഹനനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.  പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്‌ളാസ് മുറിയില്‍ കയറി ടിഒ മോഹനനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.

വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ലെന്ന പോസ്റ്റര്‍ ഉയര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ മോഹനന്റെ കൂടെയുണ്ടായിരുന്നവരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ കൂക്കിവിളിച്ചു. അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നീ സ്ഥാനാര്‍ഥിയെ അടിക്കെടായെന്ന് പറഞ്ഞു യുഡിഎഫ് പ്രവര്‍ത്തകരും മുന്നോട്ടു വന്നതോടെ സംഘര്‍ഷം കനത്തു.

വോട്ടു ചോദിക്കാനെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടിഒ മോഹനനെ കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കില്‍ വച്ച് കൈയേറ്റം ചെയ്യാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് ബഹളത്തിനിടയാക്കിയത്. പര്യടനം അലങ്കോലമാക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ പരാതി നല്‍കുമെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു.

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026