BREAKING NEWS

ഏഴുവയസുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ പൂട്ടിയിട്ടു, വര്‍ക് ഷോപ്പ് ഉടമ അറസ്റ്റില്‍, ക്രൂരത മോഷണക്കുറ്റം ആരോപിച്ച്

· · 1 min read
Share: Copied!

മീററ്റ്: മോഷണ കുറ്റം ആരോപിച്ച് ഏഴ് വയസ്സുകാരനെ   അഞ്ച് മണിക്കൂറുകളോളം ഫ്രീസറില്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ വര്‍ക് ഷോപ്പ് ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. യുപിയിലെ ഹാപൂരിലെ ദൗലാനയിലെ ഷെയ്ഖ്പൂര്‍ ഖിച്ചര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രദേശത്ത് കാര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദിനെ പൊലീസ് അറസ്റ്റുചെയ്തു.വര്‍ക് ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് പ്രദേശവാസിയുടെ മകനായ ഏഴുവയസ്സുകാരനെ അഞ്ച് മണിക്കൂറോളം ഡീപ് ഫ്രീസറില്‍ അടച്ചത്.

അതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഒരു ചെറിയ കുട്ടിക്ക് നേരെ ഇത്തരം ക്രൂരമായ പീഡനങ്ങള്‍ നടത്തിയ പ്രതിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പിന്നാലെയാണ് പൊലീസ് പ്രതിക്കെതിരെ സ്വമേധയ നടപടി എടുത്തത്.

ഫ്രീസറില്‍ നിന്ന് ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയശേഷം കുട്ടി കരയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026