BREAKING NEWS

സ്വന്തം പഞ്ചായത്തിലും തിരിച്ചടി..!! സ്വരാജിന്‍റെ വീടിരിക്കുന്ന പഞ്ചായത്തിൽ ലീഡ് നേടി ഷൗക്കത്ത്… ഒന്‍പതാം റൗണ്ടില്‍ മാത്രം എല്‍ഡിഎഫിന് നേരിയ മുന്നേറ്റം…

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടി. സ്വരാജിന്‍റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425 വോട്ടിന്‍റെ ലീഡ് നേടി. 12 റൗണ്ടില്‍ ഷൗക്കത്തിന്‍റെ ലീഡ് 756 വോട്ടാണ്. ഷൗക്കത്തിന4242 വോട്ടും സ്വരാജിന് 3486 വോട്ടും ലഭിച്ചു.

‌നിലമ്പൂരില്‍ തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തി യു.ഡി.എഫ്. വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും ലീഡ് നേടിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി. യുഡിഎഫ് കോട്ടകളില്‍ അന്‍വര്‍ കരുത്ത് കാട്ടിയപ്പോള്‍ എല്‍ഡിഎഫ് കോട്ടകളിലാണ് ഷൗക്കത്ത് ഷൈന്‍ ചെയ്തത്. ഒന്‍പതാം റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫിന് നേരിയ മുന്നേറ്റം ഉണ്ടാക്കിയത്.

യുഡിഎഫ് ലീഡ് നേടിയെങ്കിലും വഴിക്കടവിലും മൂത്തേടത്തും എടക്കരയിലും അന്‍വര്‍ നേട്ടമുണ്ടാക്കി. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ അന്‍വറിന്‍റെ വോട്ട് പതിനായിരം കടന്നിരുന്നു. പിടിച്ചത് എല്‍.ഡി.എഫ് വോട്ടെന്നും പിണറായിസത്തിന് എതിരായ വോട്ടെന്നും അന്‍വര്‍ പ്രതികരിച്ചു. നിലവില്‍ ആര്യടാന്‍ ഷൗക്കത്തിന്‍റെ ആകെ വോട്ട് 48710 ആണ്. 8416 വോട്ടിന്‍റെ ലീഡ് യുഡിഎഫിനുണ്ട്.

Also Read- 11,432 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷൗക്കത്തിന് ജയം…; 19,946 വോട്ടുകൾ നേടി അൻവർ… 65,061 വോട്ടുകളുമായി സ്വരാജ്…

കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാൻ യുഡിഎഫ് നേതൃത്വം തയാറാകണം…!! പിണറായിസത്തിനെതിരായ വോട്ടാണ് താൻ പിടിക്കുന്നതെന്ന് പി.വി. അൻവർ…

Read Also- അൻവറിൻ്റെ നീക്കങ്ങളെ തകർത്ത് ഷൗക്കത്ത് കുതിക്കുന്നു: ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ… ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 4,513

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026