BREAKING NEWS

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ ‘അടിച്ച് കോണുതെറ്റി‘ എസ്.ഐയുടെ ‘അനന്തശയനം‘; യൂണിഫോം ഷർട്ടൊക്കെ ഊരി മാറ്റി ഒരേ കിടത്തം; പിന്നാലെ സസ്പെൻഷൻ

· · 1 min read
Share: Copied!

യു.പി: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് സബ് ഇൻസ്‌പെക്ടർ. മുസാഫർനഗറിൽ നടന്ന ഹൈ-സെക്യൂരിറ്റി പരിപാടിക്കിടെയാണ് ഇയാൾ മദ്യപിച്ചെത്തിയത്. ഒടുവിൽ ഇയാളെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കയാണ്. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ ചൗബെ സിംഗിനെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അച്ചടക്കലംഘനവും ഡ്യൂട്ടിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മയാണ് ഉത്തരവിട്ടത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഖലാപർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ചൗബെ സിംഗിന് വിഐപി സുരക്ഷാ ചുമതല നൽകിയിരുന്നത്. എന്നാൽ, ഇയാൾ അവിടെ എത്തിയില്ലെന്ന് മാത്രമല്ല തഹസിൽ സദർ പരിസരത്തെ ഫാമിലി കോംപൗണ്ടിന് സമീപം പിന്നീട് ഇയാളെ മദ്യപിച്ച് അവശനായി കണ്ടെത്തി .

അലക്ഷ്യമായിട്ടാണ് ഇയാൾ യൂണിഫോം പോലും ധരിച്ചിരുന്നത്. മാത്രമല്ല, താൻ എവിടെയാണ് നിൽക്കുന്നതെന്ന് ഇയാൾ ഇടയ്ക്കിടെ ചോദിക്കുന്നുമുണ്ടായിരുന്നു. അധികം വൈകാതെ തന്നെ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനത്തിനും പരിഹാസത്തിനും കാരണമായി തീരുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് പിന്നാലെ ഫുഗാന സർക്കിൾ ഓഫീസർ യതീന്ദ്ര നാഗർ അറിയിച്ചത്.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഇങ്ങനെയൊരു വീഴ്ച എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൊലീസുകാരനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. വെറും സസ്‌പെൻഷൻ മാത്രം പോരെന്നും കർശനമായ നടപടി തന്നെ ഇയാൾക്കെതിരെ വേണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുകയാണ്.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026