BREAKING NEWS

മന്ത്രവാദത്തിന്റെ പേരില്‍ വിളിച്ചുവരുത്തും, പിന്നാലെ മയക്കുമരുന്ന് നല്‍കി ക്രൂരപീഡനം, ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി വിറ്റു, സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍, ലാപ്ടോപ്പില്‍ സ്ത്രീകളുടെയും കുട്ടികളുടെയും 50ലേറെ അശ്ലീല ദൃശ്യങ്ങൾ

· · 1 min read
Share: Copied!

സേലം: സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. സേലം വാഴപ്പാടിക്കടുത്ത് 50കാരനായ വിജയരാജ ആണ് അറസ്റ്റിലായത്. മന്ത്രവാദത്തിന്റെ പേരിലാണ് ഇയാൾ പെൺകുട്ടികളെ ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നത്. ആചാരങ്ങളുടെ പേരിൽ പകർത്തിയ ദൃശ്യങ്ങൾ ഓൺലൈൻ വഴി ഇയാൾ വിൽക്കുകയും ചെയ്തിരുന്നു. ‘ശനീശ്വര’ എന്ന പേരിലാണ് ഇയാൾ പ്രാർഥനാ കേന്ദ്രം നടത്തിയിരുന്നത്. ആചാരങ്ങൾ നടത്തുന്നതിനെന്ന വ്യാജേന സ്ത്രീകളെ കേന്ദ്രത്തിലെത്തിച്ച ശേഷം ഒളി കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭക്ഷണത്തിലും കുടിവെള്ളത്തിലും മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് ചില സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. വിനായക ചതുർഥി ആഘോഷത്തിന് സംഭാവന ശേഖരിക്കാനെത്തിയ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭയന്ന വിദ്യാർഥിനി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും പ്രദേശത്തെ യുവാക്കളും ഇയാളുടെ കേന്ദ്രത്തിലെത്തിയപ്പോൾ വിജയരാജ വാതിൽ പൂട്ടി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ ഒളിയിടത്തിൽനിന്ന് ഇയാളെ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറി. അറസ്റ്റിന് പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ലാപ്‌ടോപ്പിൽ സ്ത്രീകളുടെയും സ്കൂൾ വിദ്യാർഥിനികളുടെയും 50ലേറെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങൾ വെബ്​സൈറ്റിലൂടെ വിതരണം ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പാത്രനിർമാണശാലയിൽ ജോലി ചെയ്തിരുന്ന വിജയരാജ സ്ഥാപനം അടച്ചുപൂട്ടിയതിന് ശേഷമാണ് സ്വയം ‘ആൾദൈവ’മാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ പോർട്ടൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തതിനെ തുടർന്നാണ് ദൃശ്യങ്ങൾ പകർത്തി അയച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു. വിജയരാജക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026