BREAKING NEWS

“ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ജി നായർ

· · 1 min read
Share: Copied!

കൊച്ചി: രാ​ഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായരെ പരിഹസിച്ച് കണ്ണൂർ‌ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയിട്ട പോസ്റ്റിനു മറുപടിയുമായി നടി രം​ഗത്ത്. പിപി ദിവ്യ ചാർത്തി തരുന്ന രത്ന കിരീടം തലയിൽ താങ്ങാനുള്ള തല തനിക്കില്ലെന്നും അതു സ്വന്തം തലയിൽ തന്നെ ചാർത്തുന്നതാകും നല്ലതെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സീമ ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘‘Goodafternoon😄😄😄പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ് 😄എല്ലാം തികഞ്ഞ ഒരു “മാം “ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് ,ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖപെടുത്തുന്നു ..കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം …പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത്, സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല..അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ …

അതേസമയം ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതുമായി ബന്ധപ്പെട്ടാണ് സീമ ജി. നായരെയും അനുശ്രീയെയും രൂക്ഷമായി വിമർശിച്ച് ദിവ്യ രംഗത്തുവന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പറഞ്ഞു. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന ആമുഖത്തോടെയായിരുന്നു പി.പി. ദിവ്യയുടെ കുറിപ്പ്. കൂടെ അനുശ്രീയുടെയും സീമ ജി. നായരുടെയും ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.

ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസം​ഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

 

BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026
BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026