BREAKING NEWS

ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസം​ഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഗോദയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം ഏറ്റവും കൂടുതൽ അവകാശപ്പെടുന്ന ജില്ലയിലാണ് പാർട്ടിക്ക്സ്ഥാനാർഥികളില്ലാത്തത്. അതുപോലെ എൻഡിഎയുടെ ഘടകകക്ഷികളും ഇവിടെ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വാർഡുകളിലും ബിജെപി ഉൾപ്പെട്ട എൻഡിഎയ്ക്ക് സ്ഥാനാർഥികളുണ്ട്.

അതേസമയം നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും കഴിഞ്ഞതോടെ ജില്ലകളിൽ പ്രധാന മുന്നണികൾക്ക് സ്ഥാനാർഥികൾ ഇല്ലാത്ത സീറ്റുകളുടെ എണ്ണവും വ്യക്തമായി. കൂടുതൽ സീറ്റുകളിൽ എൻഡിഎക്കാണ് സ്‌ഥാനാർഥി ഇല്ലാത്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ.

തിരുവനന്തപുരം
എൻഡിഎ- 50 സീറ്റ്.

തൃശൂർ
എൻഡിഎ- 19 സീറ്റ്
യുഡിഎഫ്- 1 സീറ്റ്

കോഴിക്കോട്
എൻഡിഎ- 4 സീറ്റ്.

പത്തനംതിട്ട
എൻഡിഎ – 30 സീറ്റ്.
യുഡിഎഫ് – 2 സീറ്റ്

കോട്ടയം
എൻഡിഎ- 169 സീറ്റ്

പാലക്കാട്
എൻഡിഎ- 158 സീറ്റ്
യുഡിഎഫ്-1 സീറ്റ്.
എൽഡിഎഫ്- 2 സീറ്റ്.

എറണാകുളം
എൻഡിഎ- 5 സീറ്റ്.
യുഡിഎഫ്- 3 സീറ്റ്

കൊല്ലം
എൻഡിഎ- 20 സീറ്റ്

ആലപ്പുഴ
എൻഡിഎ – 36 സീറ്റ്
യുഡിഎഫ് – 2 സീറ്റ്.

മലപ്പുറം
എൻഡിഎ- 1200 സീറ്റ്

ഇടുക്കി
എൻഡിഎ- 220 സീറ്റ്
എൽഡിഎഫ്- 2 സീറ്റ്

കണ്ണൂർ
എൻഡിഎ- 391 സീറ്റ്
യുഡിഎഫ്- 14 സീറ്റ്.

വയനാട്
എൻഡിഎ- 48 സീറ്റ്.

കാസർകോട്
എൻഡിഎ- 96 സീറ്റ്
എൽഡിഎഫ്- 33 സീറ്റ്.
യുഡിഎഫ്- 23 സീറ്റ്.

BREAKING NEWS
'ആ ബലാത്സംഗം വളരെ ക്രൂരമായിരുന്നു... മുറിയിലെത്തിയപ്പോൾ ട്രംപ് പിന്നിൽനിന്ന് പിടിച്ച് ബലമായി ബലാത്സംഗം ചെയ്തു, വസ്ത്രം കീറി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവവും ചതവുകളും ഉണ്ടായി... ആക്രമണത്തിന് ശേഷം കട്ടിലിന്റെ അരികിൽ ഇരുത്തി വിസയും NYU പ്രവേശനവും ശരിയാക്കിത്തരാമെന്ന വാഗ്ദാനങ്ങൾ ആവർത്തിച്ചു...
27 Oct 2026
BREAKING NEWS
ചുറ്റും വലവിരിച്ചു, ഇനി എങ്ങോട്ട് രക്ഷപ്പെടാൻ... എൻകൗണ്ടർ ചെയ്താലോയെന്ന് ഭയന്നു, ആദ്യം പിടിയിലായ പ്രവീൺ സ്വയം തിരിച്ചുവന്നത്!! നാലുപേർ പിടിയിൽ... പ്രതികൾ രക്ഷപ്പെട്ടത് ഉദ്യോ​ഗസ്ഥന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ജയിൽ വാർഡനടക്കം 10 പേർക്ക് സസ്പെൻഷൻ, ബാക്കി 13 പേരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘം, അ...
27 Oct 2026
BREAKING NEWS
കവറ് നിറയെ കാറ്റ്!! അഞ്ച് രൂപയുടെ 15 ഗ്രാം ലേസ് പാക്കറ്റിൽ 4 ഗ്രാം ചിപ്സ് മാത്രം! നിർമാതാക്കളായ പെപ്‌സികോയ്ക്ക് 8,000 രൂപ പിഴ; ഒരു മാസത്തിനകം തുക നൽകിയില്ലെങ്കിൽ 8,000 രൂപയ്ക്ക് ആറു ശതമാനം വാർഷിക പലിശയും നൽകേണ്ടിവരുമെന്ന് കോടതി
27 Oct 2026
BREAKING NEWS
വഴിയിൽ കിടക്കുന്നതു കണ്ട മൊബൈൽഫോൺ അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചു; ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചിരുന്ന ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കേസെടുത്തു
27 Oct 2026