BREAKING NEWS

പോക്സോ കേസി പ്രതിയായ യുവാവ് സ്കൂട്ടർ യാത്രികയെ ബൈക്കുകൊണ്ടിടിച്ചു വീഴ്ത്തി, പിന്നാലെ പീഡനശ്രമം, യുവതി ബഹളംവച്ചതോടെ കടന്നുകളഞ്ഞു!! പ്രതി പിടിയിലായത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

· · 1 min read
Share: Copied!

പാലക്കാട്: വടക്കഞ്ചേരിയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ബൈക്കുകൊണ്ട് പിന്നിൽ നിന്നു ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെയായിരുന്നു ആക്രമണം.

യുവതിയെ ബൈക്കിൽ പിന്തുടർന്ന വിഷ്ണു പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുക ആയിരുന്നു. നിലത്തുവീണ യുവതിക്ക് പരുക്കേറ്റിരുന്നു. ഇതിനിടെ ബൈക്കിൽ നിന്നിറങ്ങിയ വിഷ്ണു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ വിഷ്ണു കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ പോലീസ് സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വിഷ്ണു ഇന്ന് പിടിയിലായത്. ഇയാൾ‌ എറണാകുളം ജില്ലയിൽ റജിസ്റ്റർ ചെയ്ത മറ്റൊരു ഒരു പോക്സോ കേസിലും പ്രതിയാണെന്നാണു അറിയുന്നത്.

വിജയ് സ്റ്റൈൽ ട്വിസ്റ്റ്..!! കരൂർ ദുരന്തത്തിനു പിന്നിൽ ​ഗൂഢാലോചന.., റാലിക്കുമുൻപ് കല്ലേറ്, പോലീസ് ആളുകൾക്കു നേരെ ലാത്തിവീശി, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണം… ടിവികെ മദ്രാസ് ഹൈക്കോടതിയിൽ, ഹർജി പരി​ഗണിക്കുക നാളെ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026