BREAKING NEWS

ഹിന്ദു- മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ സ്കൂള്‍ വാര്‍ഷിക പരിപാടി സംഘടിപ്പിച്ചു, മുസ്ലിം വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ ജീവനക്കാരും മുഖ്യാതിഥിയുമില്ല, ഹിന്ദുക്കളുടെ പരിപാടി ആഘോഷമാക്കി സ്കൂള്‍ മാനേജ്മെന്റ്, ഇരു വിഭാഗക്കാര്‍ക്കും ക്ലാസ് മുറികളില്‍ പ്രത്യേക ഇരിപ്പിടങ്ങളി‍, പ്രതിഷേധവുമായി രക്ഷിതാക്കള്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: ഹിന്ദു-മുസ്ലിം വിദ്യാർഥികൾക്കായി വ്യത്യസ്ത വാർഷിക പരിപാടികൾ സംഘടിപ്പിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു സ്വകാര്യ സ്കൂൾ. ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലാണ് ഖജ്‌റാനയിലെ ഇന്റർനാഷനൽ സ്കൂൾ ഓഫ് ബോംബെയിൽ വാർഷികാഘോഷം നടന്നത്.

എന്നാൽ ആഘോഷങ്ങൾ രണ്ടായി നടത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നും വേദിയിൽ എത്തിയപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും മുസ്ലിം മാതാപിതാക്കൾ പറഞ്ഞതായി ന്യൂസ് ലോൺട്രി റിപ്പോർട്ട് ചെയ്യുന്നു. സ്കൂളിന്‍റെ തീരുമാനം വിവേചനപരമല്ലെന്നും പരിഗണന നിറഞ്ഞതാണെന്നുമാണ് അധികൃതരുടെ വാദം. ഫെബ്രുവരി മൂന്നിന് ശാബ്-ഇ-ബരാത്ത് ആചരിക്കുന്നതിനാലാണ് രണ്ട് വ്യത്യസ്ത ദിവസങ്ങളിൽ വാർഷിക പരിപാടി നടത്തിയതെന്ന് അധികൃതർ പറ‍യുന്നു. മുസ്ലിം വിദ്യാർഥികൾക്ക് ആ ദിവസം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് കരുതിയതായും അതുകൊണ്ടാണ് അവർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചെന്നും സ്കൂൾ അറിയിച്ചു.

എന്നാൽ മുസ്ലിം വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി നിശ്ചയിച്ച ചടങ്ങിൽ പരിമിതമായ സ്റ്റാഫുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഖ്യാതിഥി ഉണ്ടായിരുന്നില്ല. അടുത്ത ദിവസം ഹിന്ദു വിദ്യാർഥികൾക്കായി നടന്ന ചടങ്ങിൽ എല്ലാ സ്റ്റാഫുകളും മുഖ്യാതിഥിയും പങ്കെടുത്തു. ശാബ്-ഇ-ബറാത്ത് കാരണമാണെങ്കിൽ അവർക്ക് മറ്റൊരു തീയതി ക്രമീകരിക്കാമായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ഏത് സ്കൂളാണ് വിദ്യാർഥികൾ വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന കാരണത്താൽ പ്രത്യേക വാർഷിക പരിപാടികൾ നടത്തുന്നതെന്നും രക്ഷിതാക്കൾ ചോദിക്കുന്നു. ഒരു കൂട്ടം രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധിച്ചു. സ്കൂൾ ക്ലാസ് മുറികളിൽ മുസ്ലിം, ഹിന്ദു വിദ്യാർഥികൾക്ക് പ്രത്യേക ഇരിപ്പിട ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

 

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026