LATEST UPDATES

സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം

· · 1 min read
Share: Copied!

ലണ്ടൻ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും. ഇതോടെ, ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തമായി. മാതാപിതാക്കളായ സച്ചിനും അഞ്ജലിക്കുമൊപ്പമാണ് സാറ തെൻഡുൽക്കർ വിരുന്നിനെത്തിയത്. ചടങ്ങിനിടെ ഇരുവരും സംസാരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ ഉടനടി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

യുവരാജ് സിങ് നേതൃത്വം നൽകുന്ന യുവികാൻ ഫൗണ്ടേഷനാണ് (YouWeCan Foundation)ലണ്ടനിൽ വിപുലമായ രീതിയിൽ വിരുന്ന് സംഘടിപ്പിച്ചത്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിൽ അർബുദബാധിതനായി കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്ന യുവരാജ് സിങ്, അർബുദ ബാധിതരെ സഹായിക്കാനും ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്തുന്നതിനുമായി സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷൻ.

ഇംഗ്ലണ്ടിെനതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി സംഘടിപ്പിച്ച വിരുന്നിൽ, ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം അംഗങ്ങളും എത്തിയിരുന്നു. വിരുന്നിനിടെ സാറ തെൻഡുൽക്കറിനു സമീപമെത്തി ചിരിയോടെ സംസാരിക്കുന്ന ഗില്ലിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ തരംഗമായത്.

ഗില്ലും സാറ തെൻഡുൽക്കറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ദീർഘകാലമായി വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങൾ ഇതിനകം പ്രചരിച്ചെങ്കിലും ഇരുവരും പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. ഇടക്കാലത്ത് ശക്തികുറഞ്ഞ ഈ പ്രചാരണമാണ്, യുവിയുടെ വിരുന്നിൽ പങ്കെടുത്ത ചിത്രങ്ങൾ സഹിതം ഇപ്പോൾ വീണ്ടും ശക്തമായി പ്രചരിക്കുന്നത്.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026