BREAKING NEWS

‘ആ പോസ്റ്റിട്ടത് ഞാനല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തു; പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്; ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്; ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും‘- സജ്ന നൂർ

· · 1 min read
Share: Copied!

താൻ ​ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയെന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റിട്ടത് മറ്റാരോ ആണെന്ന് നടി സജ്ന നൂർ. തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഹാക്കായെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിയുന്നതെന്നും സജ്ന പറയുന്നു. ഇത് ചെയ്തത് ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സജ്ന പറഞ്ഞു;

സജ്ന നൂറിന്റെ വാക്കുകൾ ഇങ്ങനെ

എന്നെ കുറച്ച് വിവാദ വീഡിയോകള്‍ ഇപ്പോള്‍ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എന്‍റെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല. ഈ വാര്‍ത്ത ഞാന്‍ അറിയുന്നത് സുഹൃത്തുക്കള്‍ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങള്‍ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എന്‍റെ അക്കൗണ്ട് ഡീല്‍ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട്, എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവള്‍ക്കും അത് ഓപ്പണാക്കാന്‍ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവര്‍ ചെയ്ത് എടുത്തതാണ്. അതില്‍ വന്ന പോസ്റ്റുകളെല്ലാം ഞങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

വൃത്തിക്കെട്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന് പറ്റിയ അവസ്ഥയിലുമല്ല ഞാന്‍. ഞാന്‍ അങ്ങേയറ്റം തളര്‍ന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയില്‍ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും എന്‍റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരും. നിമയമത്തിന്‍റെ വഴിയെ ഞാന്‍ നീങ്ങിക്കോളാം.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026