BREAKING NEWS

സർക്കാർ ആശുപത്രികളെ തള്ളി മന്ത്രി; കൂടുതൽ ടെക്നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിൽ’ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്നും സജി ചെറിയാൻ

· · 1 min read
Share: Copied!

പത്തനംതിട്ട: തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. മെഡിക്കൽ കോളജിൽ പോകുന്ന മന്ത്രിമാരുണ്ടെന്നും ജീവൻ രക്ഷിക്കാനും ചികിത്സ ലഭിക്കാനും ഏത് ആശുപത്രിയിലും പോകാമെന്നും സജി ചെറിയാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലാണ് സർക്കാർ ആശുപത്രികളേക്കാൾ മികച്ച ടെക്നോളജി ഉള്ളതെന്നും സജി ചെറിയാൻ പറഞ്ഞു.

‘‘മെഡിക്കൽ കോളജിൽ പോകുന്ന എത്രയോ മന്ത്രിമാരുണ്ട്. ഞാൻ പോയത് മെ‍ഡിക്കൽ കോളജ് ആശുപത്രിയിലാണ്. കുഴപ്പമൊന്നും സംഭവിച്ചില്ല. ചിലർ സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്. 2019 എനിക്ക് ഡെങ്കിപ്പനി വന്നപ്പോൾ‍ ഞാൻ പോയത് സർക്കാർ ആശുപത്രിയിലാണ്. സർക്കാർ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃതയിലേക്കു കൊണ്ടുപോകണമെന്ന് ശുപാർശ ചെയ്തു.

അമൃതയിൽ പോയ ഞാൻ 14 ദിവസം ബോധമില്ലാതെ കിടന്നു. ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യമാണ്. ചികിത്സ ലഭിക്കാനായി ഏത് ആശുപത്രിയിലും പോകാം. സ്വകാര്യ മേഖലയിൽ കൂടുതൽ ടെക്നോളജി ഉള്ള ആശുപത്രികളുണ്ട്. അത്രയും ചിലപ്പോൾ സർക്കാർ ആശുപത്രിയിൽ വന്നുകാണില്ല. സ്വകാര്യ ആശുപത്രിയിൽ കൂടുതൽ ടെക്നോളജി വരും. അപ്പോൾ കൂടുതൽ ചികിത്സ അവിട ലഭിക്കും. അപ്പോൾ അവിടേക്ക് പോകണം.’’ – സജി ചെറിയാൻ പറഞ്ഞു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026