BREAKING NEWS

പി.എസ് പ്രശാന്ത് നിഷ്കളങ്കനല്ല, ഗൂഢാലോചനയിൽ നേരിട്ട് പങ്കാളി!! തിരുവാഭരണം കമ്മീഷണറുടെ എതിർപ്പ് മറികടന്ന് ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതിൽ തീരുമാനമെടുത്തത് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് യോഗം- എസ്ഐടി

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പി.എസ് പ്രശാന്ത് ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയെന്ന് എസ്ഐടി റിപ്പോർട്ട്. 2025ൽ ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതിൽ തീരുമാനമെടുത്തത് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ബോർഡ് യോഗമാണെന്നും എസ്ഐടി കണ്ടെത്തി. അന്നു തിരുവാഭരണം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് പ്രശാന്ത് തീരുമാനമെടുത്തെന്നും റിമാൻഡ് റിപ്പോർട്ടുണ്ട്. ‌

അതേസമയം തന്റെ ഭരണ സമിതിയുടെ കാലത്തല്ല ശബരിമലയിൽ നിന്നും ദ്വാരപാലക ശിൽപ്പം കൊണ്ടുപോകുന്നതിനുള്ള തീരുമാനം എടുത്തതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിന് തൊട്ടുമുമ്പ് പി.എസ് പ്രശാന്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. എന്നാൽ പ്രശാന്ത് ഉന്നയിച്ച വാദങ്ങളെ തള്ളുന്നതാണ് എസ്ഐടിയുടെ റിപ്പോർട്ട്. ദേവസ്വം ബോർഡ് മുൻ അധികൃതരുൾപ്പെടെയുള്ളവർ ചട്ടങ്ങൾ ലംഘിച്ച് വ്യാജരേഖകൾ ചമച്ചും ഗൂഢാലോചന നടത്തിയും കൃത്രിമം കാട്ടിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പി.എസ് പ്രശാന്തും എ.അജികുമാറും ദ്വാരപാലക ശിൽപങ്ങൾ ഇളക്കി സ്വർണം പൂശുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

അതുപോലെ കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെ സഹായിക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമയ്ക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കൂടാതെ, ക്ഷേത്രമുതലുകൾ അറ്റകുറ്റപ്പണി നടത്തുന്നതിന് മുൻപ് ഹൈക്കോടതിയെ അറിയിക്കണമെന്ന കർശന നിർദേശം പി.എസ് പ്രശാന്ത് ബോധപൂർവം അവഗണിച്ചുവെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം 2025ൽ ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പം കൊണ്ടുപോയ സംഭവത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രാവിലെ കരകുളത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. സ്വർണകൊള്ള മറയ്ക്കുന്നതിന് വേണ്ടി പ്രശാന്തിന്റെ നേതൃത്വത്തിൽ ഇടപെടൽ നടത്തിയതാണ് എസ്ഐടിയുടെ കണ്ടെത്തൽ.

2019 ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തിനെ കുറിച്ച് പ്രശാന്തിന് അറിവുണ്ടായിരുന്നു. പ്രശാന്ത് മനഃപൂർവം കാര്യങ്ങൾ മറച്ചു വെച്ചെന്നും എസ്ഐടി വ്യക്തമാക്കുന്നു. 2025ലെ ഇടപാടിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാവും. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ ഭരണസമിതിയാണ് പ്രതിക്കൂട്ടിലേക്ക് എത്തുന്നത്. സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ അറസ്റ്റിലായിരുന്നു.

കോഡ് ‘110’ രഹസ്യം വെളിപ്പെടുത്തി അബ്ബാസ് അരഗ്ചി; ഖമനെയിയുടെ നേരിട്ടുള്ള അം​ഗീകാരത്തോടെ തയ്യാറാക്കിയ പ്ലാൻ;’അമേരിക്കയുടെ ബുദ്ധി ശൂന്യമായ നീക്കത്തിന് വലിയ വില നൽകേണ്ടി വരും; ഞങ്ങളുടെ യഥാർഥ ആയുധം ഹോർമുസ്, ലോകം മുഴുവനുമത് മനസ്സിലാക്കിയതല്ലേ? ‘

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026