BREAKING NEWS

സ്വർണക്കിരീടം കാണാതായിട്ടില്ല; 55. 72 പവൻ ഭദ്രം; ശബരിമല ദേവസ്വം ബോർഡ് വിശദീകരണം; മറ്റു ചില ഉരുപ്പിടികളുടെ കാര്യത്തിൽ സംശയം നിലനിൽക്കുന്നു, പരിശോധന തുടരും

· · 1 min read
Share: Copied!

പത്തനംതിട്ട: ശബരിമലയിൽനിന്ന് നഷ്ടപ്പെട്ടതായി കരുതിയ 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം സുരക്ഷിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിഷയത്തിൽ തിരുവാഭരണം കമ്മിഷണർ ബോർഡിന് വിശദീകരണം നൽകി. നേരത്തെ കിരീടം കാണാതായെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ പരിശോധനയ്ക്ക് പിന്നാലെ കിരീടം നഷ്ടമായിട്ടില്ലെന്ന് വ്യക്തമായതായി ദേവസ്വം ബോർഡ് അറിയിച്ചു.

തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച കിരീടമാണ് ഇതെന്നാണ് രേഖകളിലുള്ളത്. ദേവസ്വം രജിസ്റ്ററിൽ കിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ് റൂമിലുള്ള കിരീടം മുക്കുപണ്ടമാണോ എന്ന സംശയമാണ് പരിശോധനയ്ക്കിടെ ഉയർന്നത്. ഈ സംശയത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.

അതേസമയം, മറ്റു ചില വിലപിടിപ്പുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ഇവ സംബന്ധിച്ച പരിശോധന തുടരും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള കണക്കെടുപ്പും തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും.

ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ ദീർഘകാലം സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം. വിലപിടിപ്പുള്ള തിരുവാഭരണങ്ങളുടെ സുരക്ഷ, സംഭരണം, രേഖപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടക്കുന്നതിനിടെയാണ് പുതിയ വിശദീകരണം.

BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026