BREAKING NEWS

മണ്ഡലകാലം എത്താറായി; മതിയായ അരവണ ഇല്ല; സ്റ്റോർ റൂമിൽ ജലാംശം, കരുതൽ ശേഖരം കുറച്ചു ‘ഇനിയൊരു പരീക്ഷണത്തിനില്ല’; ദേവസ്വം ബോർഡിനെതിരെ കടുത്ത നിലപാടുമായി സർക്കാർ; തീർഥാടന നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും ആലോചന

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽ തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി പ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത നിലപാടുമായി സർക്കാർ. കന്നിമാസപൂജയ്ക്കിടെ ഉണ്ടായ അരവണ പ്രതിസന്ധിയാണ് ഏറ്റവും ഒടുവിലത്തെ വിഷയം. മണ്ഡലകാല തീർഥാടനത്തിനിടെ സമാനമായ പ്രതിസന്ധിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിലേക്കെത്തുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നതെന്നാണ് സർക്കാർ നിലപാട്.

മണ്ഡലകാല തീർഥാടനം ആരംഭിക്കാൻ ഏകദേശം 55 ദിവസമാണ് ശേഷിക്കുന്നത്. തീർഥാടന നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സംഘത്തിന് തീർഥാടനത്തിന്റെ നേരിട്ടുള്ള നടത്തിപ്പാണോ മേൽനോട്ടമാണോ നൽകേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സർക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കന്നിമാസപൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് തീർഥാടകർക്ക് ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് ലഭിച്ചത്. മണിക്കൂറുകളോളം ക്യൂ നിന്നിട്ടും പ്രസാദം ലഭിക്കാതെ മടങ്ങേണ്ടിവന്നവരുണ്ടെന്ന പരാതിയും ഉയർന്നിരുന്നു. മണ്ഡലകാലത്തിന് മുമ്പ് തന്നെ ഇത്തരമൊരു പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ വരാനിരിക്കുന്ന തീർഥാടനകാലത്തും അരവണ ലഭ്യതയിൽ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് മന്ത്രി ഉന്നയിക്കുന്നത്.

അതേസമയം, അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിലവിലെ നിയന്ത്രണമെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. മണ്ഡലകാലത്തിന് മുന്നോടിയായി പ്ലാന്റിന്റെ പ്രതിദിന ഉത്പാദനശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ അരവണ ഉത്പാദിപ്പിച്ച് ആവശ്യമായ കരുതൽശേഖരം ഒരുക്കാനാകുമെന്നാണ് ബോർഡിന്റെ വിശദീകരണം.

അരവണ സൂക്ഷിക്കുന്ന സ്ഥലത്തെ ഈർപ്പവും കരുതൽശേഖരം വർധിപ്പിക്കുന്നതിന് തടസ്സമായതായി റിപ്പോർട്ടുകളുണ്ട്. പ്ലാന്റിനോട് ചേർന്ന ഹാളിലാണ് അരവണയുടെ വലിയൊരു ഭാഗം സൂക്ഷിക്കുന്നത്. പ്ലാന്റിൽനിന്നുള്ള നീരാവി തണുത്ത് ഇവിടേക്ക് എത്തുന്നതും ഈർപ്പം തങ്ങിനിൽക്കാൻ കാരണമാകുന്നു. ഈർപ്പം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ബ്ലോവറുകളുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

തീർഥാടന മുന്നൊരുക്കങ്ങളിൽ വീഴ്ചയുണ്ടാകരുതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ശർക്കര ലേലം ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നതിൽ മന്ത്രി നേരത്തെ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്ത് നൽകി ആശങ്ക അറിയിച്ചിരുന്നു. തീർഥാടനത്തിന് ആവശ്യമായ ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശവും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

ദേവസ്വം ബോർഡിനും സർക്കാരിനുമിടയിലെ അഭിപ്രായവ്യത്യാസം പരസ്യമായ സാഹചര്യത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നത്. സ്വയംഭരണാധികാരമുള്ള ദേവസ്വം ബോർഡിന്റെ അധികാരക്രമത്തിൽ മാറ്റം വരുത്താൻ നിയമസഭാ നടപടി ആവശ്യമായതിനാൽ നിലവിൽ അത്തരമൊരു നീക്കം സംബന്ധിച്ച് വ്യക്തമായ തീരുമാനമില്ല. എന്നാൽ മണ്ഡലകാല തീർഥാടനത്തിൽ ഒരു കാരണവശാലും പ്രതിസന്ധിയുണ്ടാകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026