BREAKING NEWS

വിതരണത്തിന് അയ്യായിരത്തോളം ടിൻ അരവണ മാത്രം, ഇന്ന് ദർശനത്തിനു ബുക്ക് ചെയ്തിരിക്കുന്നത് 15000 ത്തോളം പേർ!! ശബരിമല നട തുറന്നാൽ ഭക്തർക്ക് അരവണ പ്രസാദം ലഭിക്കണം, അതിനൊരു മാറ്റവുമില്ല, സ്‌പെഷൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കും, ഇനിയൊരു പരീക്ഷണത്തിനില്ല- ദേവസ്വം മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമലയിൽ കന്നി മാസ പൂജയ്‌ക്കെത്തിയ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാതിരുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ രം​ഗത്ത്. ശബരിമല നട തുറന്നാൽ ഭക്തർക്ക് അരവണ പ്രസാദം ലഭിക്കണം, എന്നാൽ അതിനായി യാതൊരു മുന്നൊരുക്കവും ദേവസ്വം ബോർഡ് ചെയ്തില്ലെന്നും മന്ത്രി പ്രതികരിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു സ്‌പെഷൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്നു മന്ത്രി പറഞ്ഞു.

നട തുറന്നിരിക്കുമ്പോൾ ഭക്തർക്ക് പ്രസാദം ലഭിക്കണം. അതിന്റെ പൂർണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ശബരിമലയിൽ നിലവിൽ 5000 ടിൻ അരവണമാത്രമാണ് ബാക്കിയുള്ളത്. ഇന്നു മാത്രം ദർശനത്തിനായി 15000 ത്തോളം പേർ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മുടിയില്ല!! ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വിദ്യാർഥിനികളുടെ മുടി മുറിച്ചുമാറ്റി അജ്ഞാതര്‍, നാല് ജീവനക്കാര്‍ക്ക് കാരണം കാണിക്ക നോട്ടീസ്

 

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026