BREAKING NEWS

സഞ്ജു പതറി, ഗയ്ക്‌വാദ് (67*) കസറി… കട്ടയ്ക്ക് നിന്ന് പൊരുതി കാർത്തിക് ശർമയും!! ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് ജയം

· · 1 min read
Share: Copied!

ചെന്നൈ: ഐപിഎൽ ഈ സീസണിൽ മുംബൈയ്ക്ക് തൊട്ടതെല്ലാം പിഴച്ചു, രണ്ടു ജയമല്ലാതെ ഒന്നും ഓർത്തുവെക്കാനില്ലാത്ത സീസൺ. ചെന്നൈ സൂപ്പർ കിങ്‌സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കി നിൽക്കെയാണ് ചെന്നൈ മറികടന്നത്. സഞ്ജു നിരാശപ്പെടുത്തിയ മത്സരത്തിൽ അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ഗയ്ക്‌വാദിന്റേയും (48 പന്തിൽ പുറത്താകാതെ 67 റൺസ്) കാർത്തിക് ശർമ്മയുടെയും (40 പന്തിൽ പുറത്താകാതെ 54 റൺസ്) പ്രകടനമാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെയ്ക്ക് തുടക്കത്തിലെ തന്നെ മലയാളി താരം സഞ്ജുവിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഒമ്പത് പന്തിൽ 11 റൺസോടെയാണ് സഞ്ജു കൂടാരം കയറിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ഗെയ്ക് വാദും ഉർവിൽ പട്ടേലും അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പട്ടേൽ മടങ്ങിയ ശേഷമെത്തിയ കാർത്തിക ശർമ്മ ക്യാപ്റ്റന് മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ അനായാസം വിജയത്തിലെത്തിച്ചേർന്നു.

മുംബൈ നിരയിൽ 37 പന്തിൽ 57 റൺസെടുത്ത നമാൻ ധിറാണ് ടോപ് സ്‌കോറർ. മുംബൈ ബൗളർമാർ നിറംമങ്ങിയ മത്സരത്തിൽ ബുംറയ്ക്കും ഗസൻഫാറിനും മാത്രമാണ് വിക്കറ്റ് ലഭിച്ചത്. ഇരുവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈ ബൗളർമാരിൽ അൻഷുൽ കംബോജ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾവീഴ്ത്തി. രാമകൃഷ്ണ ഘോഷ്, ജാമി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ജയത്തോടെ ഒമ്പത് മത്സരങ്ങളിൽനിന്ന് എട്ട് പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പതിൽ ഏഴും തോറ്റ മുംബൈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026