BREAKING NEWS

റൂട്ട് കനാൽ ചികിത്സയ്ക്കിടെ മൂർച്ചയേറിയ ഉപകരണം വയറ്റിലെത്തി, ബാങ്ക് ജീവനക്കാരിയായ അമ്മ ഓഫിസിലേക്ക് പോയ നേരത്ത് മാതാപിതാക്കളെ അറിയിക്കാതെ 17 കാരിയുമായി സ്വകാര്യ ആശുപത്രിയിലേക്ക്… വിരൽ വായിലിട്ട് ഛർദിക്കാൻ നിർബന്ധിച്ചു!!സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ പരാതിയുമായി അമ്മ

· · 1 min read
Share: Copied!

അരുവിക്കര: റൂട്ട് കനാൽ ചികിത്സയ്ക്കിടെ റൂട്ട് കനാൽ ഉപകരണം പതിനേഴുകാരിയുടെ വയറ്റിലെത്തിയതായി പരാതി. സംഭവത്തിൽ സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ കുട്ടിയുടെ അമ്മ പോലീസിനെ സമീപിച്ചു. അരുവിക്കര വട്ടക്കുളം തെക്കണത്ത് മേലേ ലെയ്‌ൻ ശിവാത്മികയിൽ സീമയാണ് അരുവിക്കരയിലെ ഒരു സ്വകാര്യ ദന്താശുപത്രിക്കെതിരേ പരാതി നൽകിയത്.

കഴിഞ്ഞ 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ സീമ വൈകീട്ട് 4.15-ന് മകളെ റൂട്ട് കനാൽ ചികിത്സയ്ക്കായി ദന്താശുപത്രിയിൽ കൊണ്ടുവന്നശേഷം പരിചയമുള്ള ഒരു ജീവനക്കാരിയെ ഏൽപിച്ച് ബാങ്കിലേക്കു പോയി. അരമണിക്കൂറിനുള്ളിൽ മടങ്ങിവന്നപ്പോൾ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നു. ഇതോടെ ജീവനക്കാരോട് അന്വേഷിച്ചപ്പോഴാണ് ചികിത്സയ്ക്കിടെ കുട്ടിയുടെ വയറ്റിൽ മൂർച്ചയുള്ള ഉപകരണം പോയതായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അരുവിക്കരയിലെ ഒരു സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതായും അറിയുന്നത്.

അതേസമയം കരകുളത്തെ ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ കുട്ടിയുടെ ആമാശയത്തിൽ ഉപകരണം തറച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ വിദഗ്‌ധചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്ഷാകർത്താക്കളെ അറിയിക്കാതെ ഇരുചക്രവാഹനത്തിലാണ് കുട്ടിയെ കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും ദന്താശുപത്രിയിലെ ഡോക്ടർ കുട്ടിയെ വായിൽ വിരലിട്ട് ഛർദിക്കാൻ പ്രേരിപ്പിച്ചതായും പരാതിയിൽ പറയുന്നു.

നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026
BREAKING NEWS
"നിങ്ങൾ യുദ്ധത്തിലും തിരഞ്ഞെടുപ്പിലും തോറ്റു, വാൻസ് പരാജയം സമ്മതിച്ചുകഴിഞ്ഞു, റൂബിയോ പുറത്തേക്കുള്ള വഴിയിലാണ്, ഹെഗ്സെത്തിനെ ഉടൻ പുറത്താക്കും, സെൻട്രൽ കമാൻഡ് മേധാവി ഇപ്പോൾ പോഡ്കാസ്റ്ററായിരിക്കുന്നു, അപ്പോൾ വാഷിങ്ടണിൽ ഈ സന്ദേശം എത്തിക്കാൻ നമ്മൾ ആരെയാണ് സമീപിക്കേണ്ടത്?".... ‌തിരഞ്ഞെടുപ്പ് ആയുധമാക്കി...
08 Nov 2026