BREAKING NEWS

ഈയൊരു മൊതലിന്റെ തിരിച്ചുവരവായിരുന്നു കാത്തിരുന്നത്!! വാങ്കഡേയിൽ ഹിറ്റ്മാൻ ഷോ… രോഹിത്തിനും റിക്കൽട്ടനും അർദ്ധ സെഞ്ചുറി, മുംബൈയ്ക്ക് ആറു വിക്കറ്റ് ജയം

· · 1 min read
Share: Copied!

മുംബൈ: ഹിറ്റ്മാന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു മുംബൈ ആരാധകർ. നിർണായക ഐപിഎൽ മത്സരത്തിൽ നിക്കോളാസ് പൂരന്റെ മികവിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 9 ബോളുകൾ ബാക്കിനിൽക്കെ മുംബൈ ഇന്ത്യൻസ് നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമ്മയും റയാൻ റിക്കൽട്ടനും ചേർന്ന് നൽകിയ 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് മുംബൈയുടെ വിജയം എളുപ്പമാക്കിയത്. ഈ പരാജയത്തോടെ ലക്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

അതേസമയം നിർണായക ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റൺമല ഉയർത്തിയ (229) ലക്നൗവിന് അതേ രീതിയിൽ മറുപടി നൽകി മുംബൈ. കൂറ്റൻ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് വേണ്ടി റയാൻ റിക്കൽട്ടനും ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയും ചേർന്ന് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും റിക്കൽട്ടനും ചേർന്ന് 10.5 ഓവറിൽ 143 റൺസ് അടിച്ചുകൂട്ടി. പിന്നാലെയെത്തിയവർക്ക് കലാപരിപാടി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വം മാത്രമേയുണ്ടായിരുന്നുള്ളു. റിക്കൽട്ടൻ 83 റൺസെടുത്ത് പുറത്തായി. രോഹിത്താകട്ടെ 44 ബോളിൽ 84 റൺസെടുത്തു പുറത്തായി. തിലക് 11 റൺസും സൂര്യകുമാർ 12 റൺസുമെടുത്ത് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് വേണ്ടി നിക്കോളാസ് പൂരൻ സീസണിലെ തന്റെ ആദ്യ അർധസെഞ്ചുറി തികച്ചു. വെറും 21 പന്തിൽ നിന്ന് 63 റൺസാണ് പൂരൻ അടിച്ചെടുത്തത്. മിച്ചൽ മാർഷിനൊപ്പം (44 റൺസ്) ചേർന്ന് പൂരൻ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലക്നൗവിനെ വലിയ സ്കോറിലേക്ക് എത്തിച്ചിരുന്നു. ഈ പരാജയത്തോടെ ലക്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

ഓപ്പണറായി ഇറങ്ങിയ മിച്ചൽ മാർഷ് മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്. 24 പന്തിൽ 44 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. തന്നെ കന്നി മത്സരത്തിന് ഇറങ്ങിയ ജോഷ് ഇംഗ്ലിസ് അരങ്ങേറ്റ മത്സരത്തിൽ പരാജയപ്പെട്ടു. അഞ്ച് പന്തിൽ 13 റൺസെടുത്ത ഇംഗ്ലിസിനെ ഗസൻഫറിൻ്റെ പന്തിൽ സൂര്യകുമാർ യാദവ് പുറത്താക്കി. എയ്‌ഡൻ മർക്രം 31 റൺസും ഹിമ്മത് സിങ് 40 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
മുംബൈ നിരയിൽ നാലോവറിൽ 45 റൺസ് വഴങ്ങിയ ബുമ്രക്കും 43 റൺസ് വഴങ്ങിയ ചാഹറിനും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഒരു വിക്കറ്റ് വീഴ്ത്തിയ ഗസൻഫർ നാലോവറിൽ 50 റൺസ് വഴങ്ങി. രഘു ശർമ നാലോവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കോർബിൻ ഘോഷ് രണ്ടോവറിൽ 20 റൺസ് വഴങ്ങി രണ്ടും വിൽ ജാക്സ് രണ്ടോവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026