BREAKING NEWS

തെരഞ്ഞെടുപ്പു കാലത്ത് യുഡിഎഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമെന്ന് ആരോപണം, ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലംതള്ളി!! വൃത്തികേട് കാണിച്ചത് മനോജനും സഹോദരനും കുടിക്കാനെടുക്കുന്ന കിണറ്റിൽ

· · 1 min read
Share: Copied!

നാദാപുരം: തൂണേരിയിൽ ആർഎംപി പ്രവർത്തകന്റെ വീട്ടിൽ കുടിവെള്ളത്തിനുപയോ​ഗിക്കുന്ന കിണറിൽ മലം തള്ളിയതായി കണ്ടെത്തി. തൂണേരി ചെക്കായിപ്പീടികയ്ക്കു സമീപം തൂമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്.

ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന്‌ സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നതറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ കിണറ്റിൽ മലം തള്ളിയതായി കണ്ടെത്തി. ആർഎംപി രൂപവത്കരണം മുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. തനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്നമൊന്നുമില്ലെന്ന് മനോജൻ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.

കുറ്റക്കാരെ എത്രയുംപെട്ടെന്ന് നിയമത്തിനുമുൻപിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ പി. ഷാഹിന, തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സ്ഥിരംസമിതി ചെയർമാൻ കെ.എം. സമീർ, യു.ഡി.എഫ്. നേതാക്കളായ മോഹനൻ പാറക്കടവ്, രവീഷ് വളയം, സി.കെ. സുബൈർ, അശോകൻ തൂണേരി, സി. അബ്ദുൽ ഹമീദ്, എ.കെ.ടി. കുഞ്ഞമ്മദ്, മനോജൻ കുന്നത്ത്, ഹരീഷ് തുടങ്ങിയവർ വീട് സന്ദർശിച്ചു.

“വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026