BREAKING NEWS

“വെടിയുതിര്‍ത്തപ്പോള്‍ തനിക്ക് ഭയം തോന്നിയില്ല”, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് നിലത്ത് കിടക്കാന്‍ തയ്യാറായത്, താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ല, അക്രമി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ കാത്തിരിക്കുകയാണെന്ന് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടണ്‍: വെടിവെപ്പില്‍ വീണ്ടും പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭവം നടക്കുമ്പോള്‍ തനിക്ക് ഭയം തോന്നിയില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വെടിവെപ്പിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റോയെന്നായിരുന്നു തന്റെ ഭയം. ഇപ്പോള്‍ താന്‍ ജീവിതം പഠിച്ചുവെന്നും ഡോണള്‍ഡ് ട്രംപ് സിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്റെ ചുറ്റും മഹത്തായ വ്യക്തികളുണ്ടായിരുന്നു. അതുകാരണം സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശത്തോട് ഞാന്‍ പതുക്കെയാണ് പ്രതികരിച്ചത്.

എന്നാല്‍, തന്നോടും ഫസ്റ്റ് ലേഡി മെലാനിയയോടും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങള്‍ നിലത്ത് കിടക്കാന്‍ തയാറായതെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹില്‍ട്ടണിലെത്തിയ തോക്കുധാരി കൊണ്ടുവന്ന മാനിഫെസ്‌റ്റോ വായിക്കാന്‍ ഞാനും കാത്തിരിക്കുകയാണ്. താന്‍ റേപ്പിസ്‌റ്റോ ശിശുപീഡകനോ അല്ലെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള യുഎസിലെ പ്രമുഖര്‍ പങ്കെടുത്ത ഹില്‍ട്ടണില്‍ നടന്ന ഡിന്നറിനിടെ വെടിവെപ്പുണ്ടായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വൈറ്റ് ഹൗസ് കറസ്പോണ്ടേഴ്സിന്റെ വാര്‍ഷിക ഡിന്നറിനിടെയാണ് വെടിയൊച്ചകള്‍ കേട്ടത്. ട്രംപ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ട്രംപും അതിഥികളും ഇരുന്നിരുന്ന ബാല്‍റൂമിന് പുറത്താണ് വെടിവെപ്പുണ്ടായത്. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരും ട്രംപ് ഭരണകൂടത്തിലെ മറ്റ് നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.അതേമസമയം, സമയമാറ്റത്തോടെ ചടങ്ങ് നടക്കുമെന്നും ട്രംപ് വൈകാതെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. സാധാരണയായി അത്താഴവിരുന്നുകള്‍ നടക്കുന്ന ഹില്‍ട്ടണ്‍ ഹോട്ടലില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് സീക്രട്ട് സര്‍വീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026