BREAKING NEWS

ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തേക്ക് ബോധംകെട്ടുവീണു, ഭിക്ഷക്കാരനെന്ന് കരുതി യുവാവിനെ തെരുവിലുപേക്ഷിച്ച് ഹോട്ടൽ ജീവനക്കാർ, 34കാരന്റെ ജീർണിച്ച ശരീരം കണ്ട് നെഞ്ച്പൊട്ടി വീട്ടുകാർ

· · 1 min read
Share: Copied!

ടെക്സസ്: റെസ്റ്റോറന്റിൽ ബോധം കെട്ടുവീണ യുവാവിനെ അടുത്തുള്ള കെട്ടിടത്തിന്റെ പാർക്കിം​ഗ് ഏരിയയിൽ ഉപേക്ഷിച്ച് ജീവനക്കാർ. പിറ്റേന്ന് രാവിലെ കണ്ടത് 34 -കാരനായ യുവാവിന്റെ ചേതനയറ്റ ശരീരം. തെരുവിൽ കഴിയുന്ന ആളാണെന്ന് കരുതിയാണത്രെ യുവാവിനെ റെസ്റ്റോറന്റ് ജീവനക്കാർ സഹായിക്കാതെ ഉപേക്ഷിച്ചത്. ഹൂസ്റ്റണിലാണ് അതിദാരുണമായ സംഭവം നടന്നത്.

ജെസ്സി മോബ്‍ലി ജൂനിയർ എന്ന യുവാവ് ഓഗസ്റ്റ് 7 -നാണ് ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യുവാവ് പെട്ടെന്ന് തന്റെ മേശയിലേക്ക് ബോധംകെട്ടു വീഴുകയായിരുന്നു. എന്നാൽ, എമർജൻസി സർവീസിൽ വിളിക്കുന്നതിനുപകരം, റെസ്റ്റോറന്റ് ജീവനക്കാർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാധനങ്ങളും ഒരു ഹെയർ ആൻഡ് ബ്യൂട്ടി കോളേജിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

യുവാവ് തെരുവിൽ കഴിയുന്ന ഒരാളാണെന്നും വീടില്ലാത്ത ദരിദ്രനാണ് എന്നും കരുതി എമർജൻസി സർവീസായ 911 -ൽ വിളിക്കുന്നതിന് പകരം അദ്ദേഹത്തെ ഉപേക്ഷിക്കുകയാണ് റെസ്റ്റോറന്റ് ജീവനക്കാർ ചെയ്തത് എന്നാണ് ഹൂസ്റ്റൺ പൊലീസ് പറയുന്നത്. അധികൃതർ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മോബ്‍ലിയുടെ ജീവനറ്റ ശരീരം ജീർണ്ണിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ‘

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026