BREAKING NEWS

‘എനിക്കും പറയാനുണ്ട്’!! രാഹുലിനു പറയാനുള്ളതു കൂടി കേട്ട ശേഷം രാജിക്കാര്യത്തിൽ അന്തിമ തീരുമാനം- കോൺ​ഗ്രസ് നേതൃത്വം, തീരുമാനം ഇന്നുണ്ടാകില്ല, പ്രശ്നം ​ഗൗരവതരം, വൈകിക്കില്ല- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: രാജിക്കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് രാഹുൽ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേൾക്കുമെന്ന് കോൺഗ്രസ് നേതൃത്വം. തനിക്കും കാര്യങ്ങൾ വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. അതിനാൽ രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ലായെന്നാണ് അറിയുന്നത്.

ഇക്കാര്യത്തിൽ നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺ​ഗ്രസ് നേതൃത്വം അറിയിക്കുന്നത്. അതേസമയം, വിഷയം വളരെ ഗൗരവതരമാണന്നും തീരുമാനം വൈകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.

നടപടികൾ കടുക്കുന്നതിനിടെ ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും രാഹുൽ ഇന്ന് പുറത്തുവിട്ടിരുന്നു. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച ശബ്ദരേഖ തനിക്കു അയച്ച് തന്നു. കുടുക്കാൻ ശ്രമം ന‌ടക്കുന്നതായി തന്നോട് പറഞ്ഞു എന്നും രാഹുൽ വിശദീകരിച്ചു. കൂടാതെ ഇരുവരുടേയും ശബ്ദസന്ദേശവും രാഹുൽ പുറത്തുവിട്ടു, പ്രവത്തകർക്ക് താൻ കാരണം തല കുനിക്കേണ്ടി വരില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ പുറത്തുവിട്ടത് പഴയ ശബ്ദ സന്ദേശമെന്ന മറുപടിയുമായി അവന്തികയും രം​ഗത്തെത്തി. താൻ രാഹുലിനെതിരെ പറയാതിരുന്നത് ഭയന്നാണെന്നും അദ്ദേഹമൊരു എംഎൽഎയല്ലേയന്നുമായിരുന്നു. അവന്തികയുടെ മറുപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചാൽ പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. രാജി വെച്ചാൽ ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥയെങ്കിലും നിയമസഭയ്ക്ക് ഒരു വർഷമോ, അതിലധികമോ കാലവധിയുണ്ടാകണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ 151 എ വകുപ്പ് വ്യക്തമാക്കുന്നത്.

എന്നാൽ രാഹുൽ ഇന്ന് രാജി വെച്ചാൽ തന്നെ നിയമസഭയുടെ കാലാവധി 9 മാസമേയുള്ളൂ. അതിനാൽ തെരഞ്ഞെടുപ്പ് നടത്താനാവില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് സമാനമായ രീതിയിൽ ഒഴിവ് വന്ന അംബാല, പുനെ, ചന്ദ്രപ്പൂർ, ഗാസിപ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കമ്മീഷൻ ഉപ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല.

രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചത് പഴയ ശബ്ദസന്ദേശം, ആരോപണങ്ങൾ ഉയരുന്നതിനു മുൻപുള്ളത്, ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ- അവന്തിക

‘ബാക്കി പിന്നെ പറയാം’…താൻ കാരണം കോൺഗ്രസ് പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല!! ട്രാൻസ് വുമൺ അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് രാഹുൽ

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026