BREAKING NEWS

‘ബാക്കി പിന്നെ പറയാം’…താൻ കാരണം കോൺഗ്രസ് പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല!! ട്രാൻസ് വുമൺ അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് രാഹുൽ

· · 1 min read
Share: Copied!

പത്തനംതിട്ട: രാജി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അടിസ്ഥാന പരമായി ഒരു പാർട്ടി പ്രവർത്തകനാണെന്നും കോൺഗ്രസ് പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടാതെ തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാൻസ് വുമണുമായി ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു.

ഇതിൽ രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവർത്തകൻ അവന്തികയോട് ചോദിച്ചത്. എന്നാൽ തനിക്കു രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോൺ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങൾ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

രാഹുൽ പറയുന്നതിങ്ങനെ-
ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണിൽ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക ഫോണിലൂടെ എന്നോടു പറഞ്ഞു. അപ്പോൾ സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നും അവന്തിക പറഞ്ഞു.

ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക ആ കോൾ റെക്കോർഡ് ചെയ്തെന്നും എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാൻ ചോദിച്ചു. തുടർന്നാണ് അവന്തിക പറയുന്ന ഓഡിയോ രാഹുൽ പുറത്തുവിട്ടത്.

ഒരു നിമിഷം പോലും വൈകിക്കാതെ രാജിവെക്കണം- ചെന്നിത്തല, കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പ്- പ്രതിപക്ഷനേതാവ്, രാഹുൽ രാജിയിലേക്ക്?

 

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026