BREAKING NEWS

മുന്നിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകളേയും ഹാളിലിരിക്കുന്ന നാലും മൂന്നും ഏഴു നോക്കി നെതന്യാ​ഹു… നിങ്ങൾക്ക് ഓർമ്മയുണ്ടോ ഈ ബീപ്പറുകളെ? എന്തായാലും ഒന്നു പറയാം, ഹിസ്ബുള്ളയ്ക്ക് അവ തീർച്ചയായും ഓർമ്മകാണും… ന്യൂജേഴ്സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?”

· · 1 min read
Share: Copied!

ന്യൂയോർക്ക്: ലോകവ്യാപകമായി ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നുവെന്ന വിമർശനങ്ങൾക്കിടെ, ഐക്യരാഷ്ട്ര പൊതുസഭയിൽ കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ സദസിലെ ഭൂരിഭാഗം സീറ്റുകളും ഒഴിഞ്ഞുകിടന്നു. കൂടാതെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽനിന്ന് ഇറങ്ങിപ്പോയി. ഇസ്രയേലിന്റെ സൈനിക നടപടികളെ ഉയർത്തിക്കാട്ടിയ നെതന്യാഹു ഇറാൻ, തുർക്കി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളെയും ന്യൂയോർക്ക് മേയർ മംദാനിയെയും രൂക്ഷമായി വിമർശിച്ചു.

ഇതിനിടെ ലെബനനിലെ ഇറാൻ അനുകൂല ഹിസ്ബുള്ള പ്രവർത്തകർക്കെതിരെ 2024 സെപ്റ്റംബറിൽ ഇസ്രയേൽ നടത്തിയ പേജർ ആക്രമണത്തെ പരാമർശിക്കവെ നെതന്യാഹു പ്രസംഗത്തിനിടെ ഒരു പേജർ ഉപകരണം ഉയർത്തിക്കാട്ടുകയും ചെയ്തു. “പേജറുകൾ ഓർക്കുന്നുണ്ടോ? ഹിസ്ബുല്ല തീർച്ചയായും അവ ഓർക്കുന്നുണ്ടാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇസ്രയേൽ സൈനികർ ഏഴ് മുന്നണികളിൽ യുദ്ധം ചെയ്തുവെന്ന് നെതന്യാഹു അവകാശപ്പെട്ടു. ന്യൂജേഴ്സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് മുന്നണികളിൽ യുദ്ധം ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ?” എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ഇറാനെതിരായ രൂക്ഷ വിമർശനവും പ്രസംഗത്തിൽ നിറഞ്ഞുനിന്നു. ഇറാൻ ഭരണകൂടത്തെ “കൊലപാതക സ്വേച്ഛാധിപത്യം” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഇസ്രയേലിനെ ലക്ഷ്യമിട്ട് ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നുവെന്നും, ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികൾ ഇറാന്റെ ആണവായുധ വികസന ശേഷിയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇറാൻ നേതൃത്വത്തിന്റെ പതനം അധികം അകലെയല്ലെന്നും നെതന്യാഹു അവകാശപ്പെട്ടു. യുഎൻ വേദിയിലെ ഇറാൻ പ്രതിനിധിയുടെ ഒഴിഞ്ഞിരുന്ന സീറ്റിൽ കൊല്ലപ്പെട്ട ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇറാൻ ഭരണകൂടം ഇപ്പോഴും രാജ്യത്തിന്റെ നിയന്ത്രണം നിലനിർത്തുന്നുവെന്നും അമേരിക്കൻ സമ്മർദത്തെ നേരിടുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്ക് തടയുന്ന ഇറാന്റെ നടപടികളും പശ്ചാത്തലത്തിൽ തുടരുകയാണ്.

നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽനിന്ന് പുറത്തുപോയി. ചിലർ അദ്ദേഹത്തെ കൂവുകയും ചെയ്തു. നെതന്യാഹുവിന്റെ സ്വന്തം സംഘാംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോൾ സഭാ നിയന്ത്രകൻ ക്രമം പാലിക്കാൻ ആവശ്യപ്പെട്ടു. പ്രതിഷേധിച്ച് പുറത്തുപോയവരെ പരാമർശിച്ച് ഇവിടെ നിന്ന് പോകാത്ത മറ്റ് ധാർമിക ഭീരുക്കളുണ്ടെങ്കിൽ, ദയവായി അവരും ഹാൾ വിട്ടുപോകൂ എന്നും നെതന്യാഹു പറഞ്ഞു.

അതേപോലെ തുർക്കി പ്രസിഡന്റ് റെജപ് ത്വയ്യിബ് എർദോഗനെതിരെയും നെതന്യാഹു കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇറാൻ അനുകൂല ഹമാസിനെ തുർക്കി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം എർദോഗനെ സ്വേച്ഛാധിപതി എന്നും വിശേഷിപ്പിച്ചു. ന്യൂയോർക്കിലെ മേയർ സോഹ്രാൻ മംദാനിയെയും നെതന്യാഹു വിമർശിച്ചു. മംദാനിയെ ആന്റിസെമിറ്റിക് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നഗരത്തിലെ നിരവധി ജൂതന്മാർക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ലെന്നും അവകാശപ്പെട്ടു. നെതന്യാഹുവിന്റെ വിമർശനങ്ങൾക്ക് മംദാനി നേരത്തെ പ്രതികരിച്ചിരുന്നു.

ബ്രിട്ടനെയും ഫ്രാൻസിനെയും ലക്ഷ്യമിട്ടും നെതന്യാഹു പ്രസംഗത്തിൽ വിമർശനമുന്നയിച്ചു. ഇസ്രയേലിനെ കൊളോണിയലിസം ആരോപിക്കുന്ന രാജ്യങ്ങളിൽ ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം, കൊളോണിയലിസം എന്ന പദം തന്നെ ഈ രാജ്യങ്ങളാണ് സൃഷ്ടിച്ചതെന്ന് പരിഹസിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള നെതന്യാഹുവിന്റെ ബന്ധവും നേരത്തെ തന്നെ വഷളായിരുന്നു. കഴിഞ്ഞ വർഷത്തെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പല പാശ്ചാത്യ രാജ്യങ്ങളും പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനായി നടത്തിയ നീക്കത്തിന് മാക്രോൺ നേതൃത്വം നൽകിയിരുന്നു. ന്യൂയോർക്കിൽ ചുരുങ്ങിയ സമയം മാത്രം ചെലവഴിച്ച ശേഷം നെതന്യാഹു ഇസ്രയേലിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ യുഎൻ സന്ദർശനം. യുഎസിലെ ഉന്നത നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നെതന്യാഹുവിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഫ്രീസറുകള്‍ പ്രവര്‍ത്തനരഹിതം, പറവൂർ താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ അഴുകി

BREAKING NEWS
പരിചയക്കാർ, യഥാർത്ഥ സ്വഭാവം മനസിലായതോടെ അകന്നു, ആ പക തീർക്കാൻ പിന്നാലെ നടന്ന് ആക്രമണം! കലൂരിൽ യുവതിയെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമിച്ച 21കാരൻ പിടിയിൽ
17 Oct 2026
BREAKING NEWS
എടിഎം കാർഡ് അസം സ്വദേശിയുടെ പേരിൽ, സിം വൈക്കം സ്വദേശിയുടേത്... കാശുപോകുന്നത് സിഐയുടെ പോക്കറ്റിലേക്കും!! ഇരകൾ മണ്ണ് മാഫിയ സംഘങ്ങൾ, മറ്റ് അനധികൃത ഇടപാട് നടത്തുന്നവർ, 45 ദിവസത്തിനിടെ പി.എ. ഷമീർഖാൻ ഗൂഗിൾ പേ വഴി സമ്പാദിച്ചത് 2.28 ലക്ഷം, പണം അക്കൗണ്ടിലെത്തിയാൽ മാസ്ക്കും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എടിഎം ...
17 Oct 2026
BREAKING NEWS
"പഴയതൊക്കെ മറക്കണോ"?? തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!! സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടിനെതിരെ സി ആര്‍ മഹേഷ്
17 Oct 2026
BREAKING NEWS
മന്ത്രിസഭ പോലും അറിഞ്ഞില്ലേ? 12,710 കോടിയുടെ ഭൂമി ഇടപാടിൽ വൻ ചോദ്യങ്ങൾ; കിഫ്ബി രേഖകൾ പുറത്ത്!
17 Oct 2026