BREAKING NEWS

ഫ്രീസറുകള്‍ പ്രവര്‍ത്തനരഹിതം, പറവൂർ താലൂക്ക് ഗവ. ആശുപത്രി മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍ അഴുകി

· · 1 min read
Share: Copied!

പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെ മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിലായത് കാരണം മൃതദേഹം കുറഞ്ഞ ചെലവിൽ സൂക്ഷിക്കാനെത്തുന്നവർ ദുരിതത്തിൽ. പറവൂർ, വൈപ്പിൻ മേഖലയിലെ പ്രധാന സർക്കാർ ആശുപത്രിയായിട്ടും പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയതോടെയാണ് സംഭവം വിവാദമായത്.

ഫ്രീസറുകളെല്ലാം തകരാറിലായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് സാധാരണക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറും ആശുപത്രിയിലുണ്ടെങ്കിലും എല്ലാം പ്രവർത്തനരഹിതമാണ്. നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഫ്രീസറിന് 15 വർഷം പഴക്കമുണ്ട്. കാലപ്പഴക്കവും മറ്റു പ്രശ്‌നങ്ങളും കാരണം അടിക്കടി കേടാവുന്നു. പലതവണ നന്നാക്കിയിട്ടും തകരാർ പരിഹരിക്കാനായില്ല.

നാല് വർഷം മാത്രമേ പഴക്കമുള്ളുവെങ്കിലും മൊബൈൽ ഫ്രീസറും തകരാറിലാണ്. 16ന് മരിച്ച പരുവത്തുരുത്ത് സ്വദേശിയുടെ മൃതദേഹമാണ് ആശുപത്രിയിലെ മൊബൈൽ ഫ്രീസറിൽ സൂക്ഷിച്ചപ്പോൾ അഴുകിയ നിലയിലായത്. അസ്വഭാവിക മരണമെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പോസ്റ്റ്‌മോർട്ടം ആവശ്യമായി വന്നതിനാൽ പിറ്റേന്ന് രാവിലെ എട്ടിന് മൃതദേഹം ഫ്രീസറിൽ നിന്ന് പുറത്തെടുത്ത് പോസ്‌റ്റ്‌മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടത്തെ സർജനാണ് മൃതദേഹം അഴുകിയ വിവരം ബന്ധുക്കളോട് പറഞ്ഞത്.

BREAKING NEWS
നൂഡിൽസ് തയാറാക്കി കഴിച്ചു, പിന്നാലെ കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍
17 Oct 2026
BREAKING NEWS
പോസ്റ്റ്‌മോർട്ടം മുറിയിൽ മദ്യപാന സൽക്കാരം, കുടിച്ച് ബോധം കെട്ട് ഡോക്ടറും ജീവനക്കാരും, പിന്നാലെ സസ്പെന്‍ഷന്‍
17 Oct 2026
BREAKING NEWS
മൂന്നുപേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്‌ക്കൊരു സ്‌കൂട്ടറിലും വരുന്നതിൽ ദുരൂഹത, മൂന്നുപേർ ഒരു സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യത!! ഒന്നാം പ്രതിയെ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ആളാണെന്ന് മുദ്രകുത്തി... അപകടം നടന്നപ്പോൾ പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി...
17 Oct 2026
BREAKING NEWS
എസ്‍ഡിപിഐ പ്രവർത്തകനായിരുന്ന മകനെ സ്വന്തം പിതാവിന്റെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, പിതാവ് രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ചു!! സൈനുൽ ആബിദീൻ വധക്കേസിൽ 21 ആർഎസ്എസ് -ബിജെപി പ്രവർത്തകരേയും വെറുതെവിട്ട് കോടതി
17 Oct 2026