Main slider

കേരളത്തിൽ റിലയൻസ് ജിയോയുടെ റവന്യൂ വിഹിതം (AGR ) 32.8% ആയി ഉയർന്നു ; കേരളത്തിലെ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നാമത് ഉപഭോക്തൃ വിപണി വിഹിതം (Customer Market Share) 26.23%; കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ ജിയോ സ്വന്തമാക്കി.

· · 1 min read
Share: Copied!

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തിക വർഷത്തിൽ വരുമാനത്തിലും ഉപഭോക്തൃ വർധനയിലും മികച്ച മുന്നേറ്റം കൈവരിച്ച് റിലയൻസ് ജിയോ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി.
ടെലികോം മേഖലയിലെ പ്രധാന വളർച്ചാ സൂചികയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR) വിഹിതത്തിൽ (RMS) കേരളത്തിൽ ജിയോ ഒന്നാം സ്ഥാനത്തെത്തി. 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (Q4) ജിയോയുടെ AGR വിപണി വിഹിതം 32.8 ശതമാനമായി ഉയർന്നു. ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിലും, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിലും, വർധിച്ചു വരുന്ന ഉപഭോക്തൃ അടിത്തറയിൽ നിന്ന് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിലും ജിയോ കൈവരിച്ച വിജയത്തിന്റെ പ്രതിഫലനമാണ് ഈ വളർച്ച.

2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ AGR ₹868.16 കോടിയായി. 2024-25 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് ₹796.59 കോടിയായിരുന്നു. ഇതോടെ വാർഷിക അടിസ്ഥാനത്തിൽ ₹71.57 കോടിയുടെ വർധനയും ഏകദേശം 9 ശതമാനം വളർച്ചയും കമ്പനി രേഖപ്പെടുത്തി.

വരിക്കാരുടെ എണ്ണത്തിലും ജിയോ ശക്തമായ മുന്നേറ്റം തുടരുകയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ കേരളത്തിലുടനീളം 5 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കമ്പനി സ്വന്തമാക്കി. ഇതിൽ 3.53 ലക്ഷം മൊബിലിറ്റി ഉപഭോക്താക്കളും 1.51 ലക്ഷം ഹോം ബ്രോഡ്ബാൻഡ് (ഫൈബർ) ഉപഭോക്താക്കളും ഉൾപ്പെടുന്നു. ഈ നേട്ടം ജിയോയുടെ ഉപഭോക്തൃ വിപണി വിഹിതം (CMS) കൂടുതൽ മെച്ചപ്പെടുത്തുകയും സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട ഡിജിറ്റൽ സേവനദാതാവ് എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.

മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5G സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സേവനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്ന ജിയോയുടെ വിപുലമായ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ വർധിച്ചുവരുന്ന ഉപയോഗമാണ് ഈ മികച്ച പ്രകടനത്തിന് പിന്നിൽ.

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026