BREAKING NEWS

പുഴയിൽ നീന്താനിറങ്ങിയ 22 കാരൻ ഒഴുക്കിൽപ്പെട്ടു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതൃസഹോദരനടക്കം രണ്ടുപേരും മുങ്ങിമരിച്ചു, മരണം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കൺമുന്നിൽ, ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിനു തടസമായി

· · 1 min read
Share: Copied!

കോതമംഗലം: ആലുവയിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലെ ബന്ധുക്കളായ 2 പേർ വടാട്ടുപാറ പലവൻപുഴയിൽ മുങ്ങിമരിച്ചു. ആലുവ എടത്തല പേങ്ങാട്ടുശേരി വടക്കേതോലക്കര പരേതനായ അഹമ്മദിന്റെയും മിസിരിയയുടെയും മകൻ സിദ്ദീഖ് (42), സഹോദരിപുത്രനും മിലിറ്ററി റിട്ട. ഉദ്യോഗസ്ഥൻ കാലടി പിരാരൂർ മല്ലശേരി ഹമീദിന്റെയും കാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ ഷെമീനയുടെയും മകനുമായ അബു ഫായിസ് (22) എന്നിവരാണു മുങ്ങി മരിച്ചത്.

വയോധികയെ ഭർത്താവും മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, കുക്കറിന്റെ മൂടി കൊണ്ടുള്ള അടിയിൽ ​ഗുരുതര പരുക്ക് ​

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പുഴയിൽ നീന്തുന്നതിനിടെ അബു ഫായിസ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതുകണ്ട് ഫായിസിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മാതൃസഹോദരൻ സിദ്ദീഖും മുങ്ങിപ്പോവുകയായിരുന്നു. 25 അംഗ സംഘം 4 വാഹനങ്ങളിലായി ഉച്ചയോടെയാണു വടാട്ടുപാറയിൽ എത്തിയത്. പുഴയിലും കരയിലുമായി അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റു പ്രദേശങ്ങളിൽ നിന്നെത്തിയവരും ഉൾപ്പെടെ ഒട്ടേറെപ്പേർ അപകടത്തിനു ദൃക്സാക്ഷികളായിരുന്നെങ്കിലും ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം അസാധ്യമാക്കി.

മരണപ്പെട്ട ഐബി ഉദ്യോഗസ്‌ഥയെ ലൈം​ഗിക അതിക്രമത്തിന് ഇരയാക്കി, സുകാന്ത് ഇതുവരെ മകളിൽ നിന്ന് തട്ടിയെടുത്തത് 3.5 ലക്ഷം രൂപ, തെളിവുകൾ പോലീസിനു കൈമാറിയതായി പിതാവ്, ഐബി ഉദ്യോഗസ്‌ഥനെതിരെ ലുക്കൗട്ട് നോട്ടിസ്

കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും കുട്ടമ്പുഴ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെടുത്ത മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം. സിദ്ദീഖിന്റെ ഭാര്യ: സാബിയത്ത്. മക്കൾ: അഫ്രിൻ, ഹയറിൻ. അങ്കമാലി ഫിസാറ്റിൽ എംടെക് വിദ്യാർഥിയാണു ഫായിസ്. സഹോദരൻ: മുഹമ്മദ് ഫാദിൽ.

BREAKING NEWS
’പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, ഷോപ്പിങ്ങും നടത്തൂ; ബിജെപി ഭയത്തിലാണ്; ഡൽഹിയിൽ മാർച്ചും റാലിയും നടക്കും, അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾ ചെറുകിട വ്യാപാരികളിൽനിന്ന് സാധനങ്ങളും വാങ്ങും’; ഇന്ത്യാ സഖ്യത്തിന്റെ റാലിക്കെത്തുന്നവരോട് രാഹുൽ
01 Nov 2026
BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
‘അവരുടെ ആണവപദ്ധതികൾ തകർത്തുകഴിഞ്ഞു; ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’: ഇറാനെതിരെ ട്രംപിന്റെ ഭീഷണി; മുജ്തബ ഖമനയി മുന്നറിയിപ്പിന് പിന്നാലെയുള്ള പ്രതികരണം
01 Nov 2026
BREAKING NEWS
നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
01 Nov 2026