BREAKING NEWS

ഇറാന്റെ മിസൈലിനെ തടുക്കാനാകാതെ അവർ ‘ഡാഡി’യെ വിളിച്ചുകൊണ്ടോ‌ടി!! ഇസ്രയേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി, ‘ഇറാനുമായി ആണവചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഖമീനിയെക്കുറിച്ച് മാന്യമായി സംസാരിക്കുക’

· · 1 min read
Share: Copied!

ടെഹ്‌റാൻ: ഇറാന്റെ മിസൈൽ ആക്രമണം കടുത്തതോടെ രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സഹായം ഇസ്രയേൽ തേടിയതെന്നു പരിഹസിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. കൂടാതെ ട്രംപിനെ പരിഹാസരൂപേണ ‘ഡാഡി’ എന്നുവിളിച്ച അബ്ബാസ്, ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസിന്റെ ഭീഷണി.

അബ്ബാസ് ‘എക്‌സി’ൽ കുറിച്ചതിങ്ങനെ-
‌‌’ഇറാന്റെ മിസൈലുകൾ കൊണ്ട് നാട് നാമാവശേഷമാകും എന്നുകണ്ടതോടെ മറ്റ് വഴികളില്ലാതെ ഇസ്രയേൽ അവരുടെ ‘ഡാഡി’യുടെ (ട്രംപിന്റെ) അടുത്തേക്ക് ഓടുന്നത് ഞങ്ങൾ ലോകത്തിന് കാണിച്ചുതന്നു. ഭീഷണിയും അപമാനപ്പെടുത്തലും ഇറാനിലെ ശ്രേഷ്ഠരായ ജനങ്ങൾ ഒരിക്കലും പൊറുക്കില്ല. ഞങ്ങൾ ബലഹീനരാണ് എന്ന തെറ്റിദ്ധാരണ പുലർത്തി ഇനിയും തെറ്റുകൾ ചെയ്യാൻ മുതിർന്നാൽ ഇറാന്റെ യഥാർത്ഥ ശക്തി പുറത്തെടുക്കാൻ ഞങ്ങൾ മടിക്കില്ല. ഇറാന്റെ ശക്തിയെക്കുറിച്ചുള്ള എല്ലാവരുടേയും സംശയം ഞങ്ങൾ തീർത്തുതരും.’

അതുപോലെ ഇറാനുമായി ആണവ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും നിർത്തണമെന്നും ട്രംപിനോട് അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.

‘ക്ഷമയാണ് ഇറാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശക്തി. ഞങ്ങളുടെ രാജ്യത്തിന്റെ മൂല്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തിന്റെ വിലയെപ്പറ്റിയും ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്. ഞങ്ങളുടെ വിധി നിർണയിക്കാൻ ഞങ്ങൾ മറ്റാരെയും അനുവദിക്കില്ല. ഇറാനുമായി ആണവചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ പരമോന്നത നേതാവിന് ബഹുമാനം നൽകിക്കൊണ്ട് സംസാരിക്കാൻ പ്രസിഡന്റ് ട്രംപ് തയ്യാറാവണം.’

അതോടൊപ്പം ആയത്തുള്ള ഖമീനിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ച് അദ്ദേഹത്തിന്റെ കോടിക്കണക്കിന് വരുന്ന അനുയായികളെ ട്രംപ് വേദനിപ്പിക്കുന്നുവെന്നും അത് നിർത്തണമെന്നും അബ്ബാസ് ആവശ്യപ്പെട്ടു. നല്ല മനസിന് പ്രതിഫലമായി നല്ല മനസുതന്നെ ലഭിക്കുമെന്നും ബഹുമാനം നൽകിയാൽ തിരിച്ചും ബഹുമാനം ലഭിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി, കയ്യിൽ കിട്ടിയാൽ തീർത്താനെ… ഖമീനി തങ്ങളുടെ ഭീഷണി തിരിച്ചറിഞ്ഞ് ഒരു എലിയെപ്പോലെ ഭൂമിക്കടിയിൽ മാളത്തിൽ പോയി ഒളിച്ചു- ഇസ്രയേൽ പ്രതിരോധമന്ത്രി, ട്രംപിന്റെ പ്രസ്താവന വീരവാദം മാത്രം, വിജയിച്ചത് ഇറാൻ- ഖമീനി

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026