BREAKING NEWS

തീപിടിത്തമുണ്ടായത് വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസിന്, പുകയുയരുന്നതുകണ്ട വ്യക്തി ഉടൻ അപായ ചങ്ങല വലിച്ചു, വെെദ്യുതി ബന്ധം വിച്ഛേദിച്ച് കോച്ചിനെ വേർപെ‌ടുത്തി!! ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു… ട്രെയിനിൽ ഒട്ടേറെ മലയാളികൾ, ലഗേജുകൾ അഗ്നിക്കിരയായി

· · 1 min read
Share: Copied!

കോട്ട (രാജസ്ഥാൻ): രാജസ്ഥാനിലെ കോട്ടയ്ക്കടുത്ത് രാജധാനി എക്‌സ്പ്രസിന്റെ എ.സി. കോച്ചിൽ തീപിടിത്തമുണ്ടായത് പലരും ഉറക്കത്തിലായിരിക്കേ. ഇന്നു പുലർച്ചെ 5.15-ഓടെ കോട്ടയിൽനിന്ന് 50 കിലോമീറ്റർ അകലെ വിക്രംഗഡ് അലോട്ട് റെയിൽവേ സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്.

അപകടമുണ്ടായയുടൻ ബി-1 എ.സി. കോച്ചിലുണ്ടായിരുന്ന 68 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിൽ ഒട്ടേറെ മലയാളികളുണ്ടായിരുന്നു.

രാവിലെയോടെ എഴുന്നേറ്റ ഒരാൾ പുക ഉയരുന്നതുകണ്ട് അപായ ചങ്ങല വലിച്ച് ബി-1 കോച്ചിലുള്ള എല്ലാവരെയും വിവരമറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ നിർത്തി യാത്രക്കാരെ ഉടൻ പുറത്തിറക്കി. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ട്രെയിനിൽനിന്ന് ഈ കോച്ച് വേർപെടുത്തുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. കോച്ചുകൾ കത്തുന്നതിന്റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.

അതേസമയം ട്രെയിനിന്റെ കോച്ച് പൂർണമായി കത്തിനശിച്ചു. പലരുടെയും ലഗേജുകളും അഗ്നിക്കിരയായി. ട്രാക്കിന് സമീപമുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു. അടുത്തുള്ള പാടങ്ങളിൽ ആളുകൾ വെച്ചിരുന്ന മോട്ടോറുകൾവെച്ചാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. അരമണിക്കൂർ കഴിഞ്ഞതോടെ ഫയർ എൻജിനുകളുമെത്തി. അപ്പോഴേക്കും കോച്ച് പൂർണമായി കത്തിക്കഴിഞ്ഞിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.

രത്ത്‌ലാം ഡിവിഷനിൽനിന്നുള്ള റെയിൽവേ ഡിവിഷൻ മാനേജരടക്കം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ലഗേജുകൾ കത്തിനശിച്ചതടക്കം യാത്രക്കാർക്ക് സംഭവിച്ച നഷ്ടങ്ങളുടെ കണക്കെടുക്കുന്നു. അഗ്നിക്കിരയായ പിറകിലെ കോച്ച് ഒഴിവാക്കി ട്രെയിൻ യാത്ര തുടരുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റുകയും യാത്ര തുടരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. കോട്ട സ്റ്റേഷനിൽ എത്തിയ ശേഷം ട്രെയിനിൽ പുതിയ കോച്ച് ഘടിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 12431 രാജധാനി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ന് ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തേണ്ടതായിരുന്നു ഈ ട്രെയിൻ. ഏകദേശം 2,600 കിലോമീറ്റർ സഞ്ചരിച്ച ട്രെയിൻ ഡൽഹിക്ക് 450 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. അന്വേഷണം ആരംഭിച്ചു.

​ഗർഭിണിയുടെ മരണത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല, അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ല, ഇന്ധന ടാങ്കിന് ചോർച്ചയും ഇല്ല, കാറിന് തീ പിടിച്ചത് പിറകിൽ നിന്ന്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026