BREAKING NEWS

ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് ന്യൂഡില്‍സ് പാകം ചെയ്തു, മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ നടപടിയുമായി റെയില്‍വേ, വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലിനെതിരെയും നടപടി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് നൂഡില്‍സ് പാകം ചെയ്ത സ്ത്രീക്കെതിരെ നടപടിയുമായി റെയില്‍വേ. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയുടെയും കുടുംബത്തിന്റെയും ഈ പ്രവൃത്തിക്കെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് റെയില്‍വേ നടപടി സ്വീകരിച്ചത്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് കേന്ദ്ര റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വീഡിയോയിലുള്ള വ്യക്തിക്കും ചാനലിനുമെതിരെ നടപടി സ്വീകരിച്ചതായി പോസ്റ്റില്‍ പറയുന്നു. ഇലക്ട്രോണിക് കെറ്റില്‍ ട്രെയിനുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ വിലക്കുണ്ട്. അത് സുരക്ഷിതമല്ല, നിയമവിരുദ്ധമാണ്, കുറ്റകരമായ ലംഘനമാണെന്നും റെയില്‍വേ വ്യക്തമാക്കി.

ഇത് തീപ്പിടിത്തത്തിലേക്ക് നയിക്കാനിടയുണ്ടെന്നും മറ്റ് യാത്രക്കാര്‍ക്കും അത് ദോഷകരമാണെന്നും പോസ്റ്റിലുണ്ട്.ചിലപ്പോള്‍ വൈദ്യുതി വിതരണം തടസപ്പെടാനും എസിയുടെയും ട്രെയിനിലെ മറ്റ് ഇലക്ട്രോണിക് പോര്‍ട്ടുകളുടെയും പ്രവര്‍ത്തനം തടസപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികളില്‍ നിന്ന് യാത്രക്കാര്‍ വിട്ടുനില്‍ക്കണം. അത്തരം പ്രവൃത്തികള്‍ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റെയില്‍വേ നിര്‍ദേശം നല്‍കി. അതേസമയം ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026