BREAKING NEWS

‘മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ, പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’’- ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

കണ്ണൂർ: മലപ്പട്ടത്ത് കോൺഗ്രസ്– സിപിഎം സംഘർഷത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ട് അടുവാപ്പുറത്തുനിന്നു മലപ്പട്ടത്തേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ കാൽനട ജാഥയ്ക്കു പിന്നാലെയാണ് മലപ്പട്ടം അങ്ങാടിയിൽ സംഘർഷമുണ്ടായത്.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ കേസെടുത്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ‘‘മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ. പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്’’– രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ ജാഥ അങ്ങാടിയിൽ എത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുവിഭാ​ഗവും കുപ്പികളും വടികളും എറിയുകയും പോർവിളിക്കുകയും ചെയ്തു. പിന്നീട് കെ സുധാകരൻ ഉദ്ഘാടനം ചെയ്ത പൊതുയോഗത്തിന് ശേഷവും സംഘർഷമുണ്ടായി. ഏറ്റുമുട്ടലിൽ ചില പ്രവർത്തകർക്ക് പരുക്കേറ്റു. പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരു സംഘങ്ങളേയും പിരിച്ചു വിട്ടത്.

ഇതിനിടെ അടുവാപ്പുറത്ത് നിർമാണത്തിലിരിക്കുന്ന ഗാന്ധിസ്തൂപവും പ്രതിഷേധക്കാർ തകർത്തു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാംപ് ചെയ്യുന്നതിനിടെയാണ് സ്തൂപം തകർത്തത്. ആദ്യമുണ്ടായിരുന്ന ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് സിപിഎം മലപ്പട്ടത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കും.

പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെ!!! വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു, ഏറ്റവും പരിതാപകരമായ തോല്‍വിയാണ് സംഭവിച്ചതെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് അവർക്ക് പിന്മാറാനാകില്ല- പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

 

BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, ഇടിയിൽ തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026
BREAKING NEWS
ബസിടിച്ച് 14കാരി മരിച്ച കേസില്‍ 19 വര്‍ഷത്തിനു ശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്
04 Nov 2026