BREAKING NEWS

പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെ!!! വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു, ഏറ്റവും പരിതാപകരമായ തോല്‍വിയാണ് സംഭവിച്ചതെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് അവർക്ക് പിന്മാറാനാകില്ല- പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

· · 1 min read
Share: Copied!

വാഷിങ്ടണ്‍:  പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാന്‍  ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു.

തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ കൂട്ടിച്ചേര്‍ത്തു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു.

പാകിസ്താന്‍ ഒന്ന് പ്രതികരിച്ചപ്പോള്‍ അതിനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ വാലുംചുരുട്ടി നായയെ പോലെ പാകിസ്താന്‍ പരക്കം പാഞ്ഞു. ഏറ്റവും പരിതാപകരമായ തോല്‍വിയാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും രക്ഷപ്പെടാനാകില്ല. പാകിസ്താന്‍ എന്തുചെയ്യും എന്നതാണ് ഇനിയുള്ള ചോദ്യം. പാക് സേനയ്ക്കുള്ളില്‍ പ്രശ്‌നമാണ്. പാക് സമൂഹത്തിന് പാക്‌സൈന്യം അര്‍ബുദം പോലെയാണ്. പാകിസ്താന്‍ സ്വയം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള സാഹചര്യത്തില്‍ നിന്നൊക്കെ ആ രാജ്യം ഏറെ ദൂരെ പോയിരിക്കുന്നോ എന്നതാണ് മറ്റൊരു വിഷയം”, മൈക്കല്‍ റൂബിന്‍ പറഞ്ഞു.

 

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026