BREAKING NEWS

‌‌‌’മറ്റ് സ്ത്രീകളോട് മോശമായി പെരുമാറിയെന്നു പറയുന്നതിന്റെ തെളിവ് ഹണി ഭാസ്ക്കരൻ പുറത്തുവിടട്ടെ… ചാറ്റുകളുടെ ബാക്കി ഭാഗം കൂടി പുറത്തുവിടണം, യുവനടി അടുത്ത സുഹൃത്ത്, നടി എന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല’- രാഹുൽ മാങ്കൂട്ടത്തിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവയ്ക്കുന്നുവെന്നു പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി. പ്രതിപക്ഷ നേതാവുമായി എഐസിസി നേതാക്കളുമായി സംസാരിച്ചിരുന്നു. ആരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ല. യുവനടി അടുത്ത സുഹൃത്താണ്. യുവ നടി തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല. തന്നെപ്പറ്റിയല്ല പറഞ്ഞതെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

അതുപോലെ താൻ ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ. തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ പേരിൽ‌ പുറത്തുവന്ന ഓഡിയോ സംഭാഷണവും രാഹുൽ‌ തള്ളി. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി നൽകിയാൽ താൻ അതിനു മറുപടി പറയാമെന്നും രാഹുൽ‌ മാങ്കൂട്ടത്തിൽ വ്യക്തമാക്കി

‘‘ഈ സമയത്ത് സർക്കാരിനെതിരെ ജനവികാരം ശക്തമാണ്. സിപിഎമ്മിനകത്ത് വലിയ അന്തഛിദ്രങ്ങളുണ്ട്. ചർച്ചകളെ വ്യതിചലിപ്പിക്കുകയാണ്. ഞാൻ രാജ്യം വിട്ടു പോയിട്ടില്ല. ഞാൻ എന്റെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. സിപിഎം വിചരിച്ചാൽ എളുപ്പത്തിൽ പരാതി ചമയ്ക്കാം. ഹണി ഭാസ്ക്കർ ഉന്നയിച്ച ആരോപണം തെളിയിക്കാൻ അവർക്ക് സാധിക്കുമോ? ചാറ്റിന്റെ ഒരു ഭാഗം മാത്രമാണ് ഹണി ഭാസ്ക്കർ പുറത്തുവിട്ടത്. അതിനു താഴെയുള്ള ഭാഗം അവർ എന്തുക്കൊണ്ടാണ് പുറത്തുവിടാത്തത്. ഹണി ഭാസ്ക്കരനെപ്പറ്റി താൻ മോശമായി ആരോട് സംസാരിച്ചു എന്നത് അവർ‌ തെളിയിക്കട്ടെ’’ – രാഹുൽ പറഞ്ഞു.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ-
‘‘ഹണി ഭാസ്കർ ചാറ്റുകളുടെ ബാക്കി ഭാഗം കൂടി കാണിക്കണം. മറ്റ് സ്ത്രീകളോട് മോശമായി പെരുമാറി എന്നു പറയുന്നതിന്റെ തെളിവ് ഹണി ഭാസ്ക്കരൻ പുറത്തുവിടട്ടെ. ആരോഗ്യകരമായ സംവാദമാണ് ഹണിയുമായി നടന്നത്. അത് പുറത്തുവിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സൈബർ ഇടത്തിൽ ആയിരക്കണക്കിന് ഫേസ്ബുക്ക് പോസ്റ്റുകളാണ് ആളുകളിൽ നിന്നും വരുന്നത്. അതിൽ പരാതി കൊടുക്കാൻ നിന്നാൽ എന്റെ പരാതി മാത്രം വാങ്ങാൻ ഒരു പോലീസ് സ്റ്റേഷൻ തുടങ്ങേണ്ടി വരും. എന്റെ മുന്നിൽ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എനിക്കെതിരെ അദ്ദേഹത്തിന് പരാതി കിട്ടിയിട്ടുണ്ടെന്ന് എന്നോടും പറഞ്ഞിട്ടില്ല’’.

നേതൃത്വം ചോദിച്ചു വാങ്ങിയ രാജി!! രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026