BREAKING NEWS

വിവാദങ്ങളെ അതിന്റെ വഴിക്കുവിട്ട് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്!! എംഎൽഎ ഓഫിസ് തുറന്നു, സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെത്തി, ഓഫിസ് പരിസരം പോലീസ് സുരക്ഷയിൽ

· · 1 min read
Share: Copied!

പാലക്കാട്: ലൈം​ഗികാരോപണങ്ങൾക്കും വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തി. ലൈംഗികാരോപണങ്ങൾ നേരിട്ടതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്.

അതേസമയം രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫിസ് തുറന്നിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാനെത്തിച്ചേർന്നിട്ടുണ്ട്. രാഹുൽ എത്തിയതോടെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തുമോയെന്ന സംശയത്തിൽ ഓഫിസ് പരിസരത്ത് പോലീസ് സുരക്ഷയും വർധിപ്പിച്ചു. എന്നാൽ രാഹുൽ മണ്ഡലത്തിലെത്തിയാൽ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു.

യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിലേക്കു തിരിച്ചു വരുമെന്ന് പറഞ്ഞിരുന്നു. പാലക്കാടിനു നാഥനില്ലാത്ത അവസ്ഥ ഉടൻ പരിഹരിക്കപ്പെടും. രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ചു വരും. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്.

തെളിവുകൾ ഓരോന്നായി പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം നേരം വെളുത്തില്ല!! തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതെങ്ങനെ? അലാൻഡിലെ വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ? കമ്മിഷൻ വാ തുറന്നേ മതിയാകു…

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026