LATEST UPDATES

വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി തരൂർ, മടങ്ങിയത് രാഹുലുമൊത്ത് ഒരേ കാറിൽ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേന്ദ്ര- സർക്കാരുകളെ പ്രശംസിച്ചു വിവാദത്തിൽപ്പെട്ട ശശി തരൂർ എംപിയുമായി ചർച്ച നടത്തി കോൺഗ്രസ് ഹൈക്കമാൻഡ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരുമായാണ് ശശി തരൂർ കൂടിക്കാഴ്ച നടത്തിയത്. സോണിയ ഗാന്ധി താമസിക്കുന്ന വസതിയിലാണു തരൂർ എത്തിയത്. രാഹുൽ ​ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറിനു ശേഷം രാഹുലിനൊപ്പം കാറിൽ തരൂർ പിന്നിലെ ഗേറ്റിലൂടെ പുറത്തേക്കു പോയി. മാധ്യമങ്ങളോടു ഇരുവരും സംസാരിച്ചില്ല.

‌തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും തരൂർ കൂടിക്കാഴ്ച നടത്തി. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തരൂരിന്റെ കൂടി ആവശ്യപ്രകാരമാണു കൂടിക്കാഴ്ച എന്നും റിപ്പോർട്ടുണ്ട്. കേരള സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ചതും വിവാദമായ സാഹചര്യത്തിലാണു വിശദീകരണം തേടി തരൂരിനെ ഡൽഹിയിലേക്കു വിളിപ്പിച്ചത്.

കൊടുംപാതകം!! ഏഴുമാസം പ്രായമുള്ള കുരുന്നിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത് ഫൂട്ട്പാത്തിൽ ഉപേക്ഷിച്ചു- 34 കാരന് തൂക്കുകയർ, പോലീസിനെ പ്രതിയിലേക്കെത്തിച്ചത് കാലിലെ മുടന്ത്

അതേ സമയം താൻ എഴുതിയ ലേഖനത്തിലോ, മോദിയുമായി ബന്ധപ്പെട്ട പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യമില്ലായിരുന്നുവെന്നും തരൂർ വിശദീകരിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു. തരൂരിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഒന്നാകെ നിലപാടെടുത്തിരുന്നു. ഹൈക്കമാൻഡിനെയും പ്രതിഷേധം അറിയിച്ചു. തുടർന്നാണു ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ തരൂരിന്റെ ലേഖനം ഏറെ ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം.

‌”തോൽക്കാൻ മനസില്ല, എനിക്ക് പഠിക്കണം, പോലീസുകാരിയാകണം”, ​അധ്യാപകൻ ക്രൂരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി അതിജീവന പാതയിൽ

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026