BREAKING NEWS

‌”തോൽക്കാൻ മനസില്ല, എനിക്ക് പഠിക്കണം, പോലീസുകാരിയാകണം”, ​അധ്യാപകൻ ക്രൂരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ പെൺകുട്ടി അതിജീവന പാതയിൽ

· · 1 min read
Share: Copied!

അഹമ്മദാബാദ്: അവളുടെ സ്വപ്നമായിരുന്നു അവൾ പൊതുവേദിയിൽ പ്രസം​ഗിച്ചത്. അവളുടെ സ്വപ്‍നങ്ങളെ അം​ഗീകരിച്ച ഒരുപറ്റം ആളുകൾ അവളെ കയ്യടിച്ച് അഭിനന്ദിച്ചു. എന്നാൽ പഠിപ്പിച്ച അധ്യാപകൻ തന്നെ ആ പത്താംക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചും പ്രസം​ഗിച്ച് കയ്യടി നേടിയ വിദ്യാർഥിനിയെയാണ് അധ്യാപകൻ ക്രൂര പീഡനത്തിനിരയാക്കിയത്.

റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ബേഠി ബച്ചാഓ ബേഠി പഠാഓ എന്ന പ്രസം​ഗത്തിന് സ്കൂളിൽ വലിയ കയ്യടിയായിരുന്നു വിദ്യാർഥിനി കിട്ടിയത്. തന്റെ പ്രസം​ഗത്തിൽ പെൺകുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്ത്രീസുരക്ഷയെ കുറിച്ചുമായിരുന്നു കുട്ടി സംസാരിച്ചത്. ഇതിന് 11 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി ഏഴിനായിരുന്നു സ്കൂളിലെ അധ്യാപകൻ തന്നെ കുട്ടിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കുന്നത്. തൻ്റെ പിറന്നാളാണെന്നും ആഘോഷങ്ങൾക്കായി ഹോട്ടലിലേക്ക് വരണമെന്നും പറഞ്ഞായിരുന്നു അധ്യാപകൻ കുട്ടിയെ വിളിച്ചുവരുത്തിയത്. പിന്നാലെ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയും പ്രതി മുഴക്കിയിരുന്നു.

ഭർത്താവുമായി ബൈക്കിൽ പോകവേ എതിരെ വന്ന ബസിന്റെ സൈഡിൽ തട്ടി യുവതി ബസിനടിയിലേക്കു വീണു, ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം

എന്നാൽ അതെല്ലാം തരണംചെയ്ത് അവൾ അതിജീവനത്തിന്റെ പാതയിലാണ്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥിനി തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവത്തെ മറികടന്ന് ഈ മാസം നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പോലീസാകണമെന്നതാണ് തന്റെ ആ​ഗ്രഹമെന്നും അതിനായി പ്രയത്നിക്കാനാണ് തീരുമാനമെന്നും കുട്ടി പറയുന്നു. 27നാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

സംഭവത്തിന് ശേഷം പിതാവിന്റെ സഹോദരിക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്. അതിഥികളുടെ കടന്നുവരവ് കുട്ടിയുടെ പഠനത്തെ ബാധിക്കരുത് എന്നതിനാലാണ് ബന്ധുവിന്റെ വീട്ടിൽ താമസമാക്കിയതെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി. കർഷക കുടുംബത്തിനാലാണ് തങ്ങളെന്നതിനാൽ കുട്ടികൾക്ക് പഠനം ഉറപ്പാക്കണമെന്നത് കുടുംബത്തിൽ നിർബന്ധമാണെന്നും പഠനത്തിന്റെ പ്രാധാന്യം തങ്ങൾക്കറിയാമെന്നും ബന്ധുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എയര്‍ ഇന്ത്യ വിമാനം വൈകി, വിമാനത്താവളത്തില്‍ പ്രതിഷേധവുമായി 45ഓളം യാത്രക്കാര്‍, ഹോട്ടലില്‍ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഒന്നുമറിയില്ലെന്ന് ഹോട്ടലുകാര്‍, നാടകീയരംഗങ്ങള്‍

‘എനിക്ക് പോലീസാകാനാണ് ആ​ഗ്രഹം. മാത്സും സയൻസുമാണ് ഇഷ്ട വിഷയങ്ങൾ. നന്നായി പഠിക്കണം, പാസാകണം. സ്വപ്നത്തിനൊപ്പം മുന്നോട്ട് പോകണം. മറ്റ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനില്ല’, കുട്ടി പറഞ്ഞു. സ്കൂളിലെ മികച്ച വിദ്യാർഥികളിലൊരാളാണ് കുട്ടിയെന്നും ധീരതയോടെ ഈ സാഹചര്യങ്ങളെ നേരിടുന്ന വിദ്യാർഥിനിയിൽ അഭിമാനമുണ്ടെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026