BREAKING NEWS

പറ്റാവുന്നത്ര പൊലീസിനെ ഇറക്കിയാലും ബിജെപി ഗുണ്ടകളെ വിളിച്ചാലും ഭയപ്പെടുന്നവരല്ല തെരുവിലുള്ളത്, എത്രത്തോളം അടിച്ചമര്‍ത്തുന്നോ അതിലും കരുത്തരായി ജെന്‍സി സമരരംഗത്തുണ്ടാകും, മുന്‍പത്തേക്കാളും ഉച്ചത്തില്‍ ശബ്ദം ഉയരും- രാഹുല്‍ ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പറ്റാവുന്നത്ര പൊലീസിനെ ഇറക്കിയാലും ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ വേണ്ടത്ര ഗുണ്ടകളെ വിളിച്ചാലും ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളതെന്നും ഈ പോരാട്ടം അവസാനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എത്രത്തോളം മോദിയും സര്‍ക്കാരും സമരത്തെ അടിച്ചമര്‍ത്തുന്നോ അതിലും കരുത്തരായി ജെന്‍സിയും വിദ്യാര്‍ത്ഥികളും സമരരംഗത്തുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി. അമിത് ഷായുടെ ഡല്‍ഹി പൊലീസ് തെരുവ് തെമ്മാടികളാവുകയും ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ സ്ത്രീകള്‍ക്കും യുവതയ്ക്കും നേരെ പരസ്യമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. ഒക്ടോബര്‍ 12ന് കോണ്‍ഗ്രസും ഒന്നടങ്കം ഇന്‍ഡ്യ സഖ്യവും രാജ്യത്തെ വലിയ വിഭാഗം യുവജനങ്ങളും ഒരിക്കല്‍ കൂടി തെരുവിലിറങ്ങും.

മുന്‍പത്തേക്കാളും ഉച്ചത്തില്‍ ശബ്ദം ഉയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ഇന്നും ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിജെപിയുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും നീക്കം. എസ്എഫ്‌ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തര്‍ മന്തറിലേക്ക് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026