Uncategorized

അൻവറും തിരഞ്ഞെടുപ്പ് ​ഗോദയിലേക്കോ? സ്ഥാനാർഥിയെ അം​ഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ്, പൂർണ അം​ഗത്വം വേണം!! വീണ്ടും സമ്മർദ്ദ തന്ത്രവുമായി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി പിവി അൻവർ വീണ്ടും രം​ഗത്ത്. യുഡിഎഫ് നേതൃയോഗം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. സ്ഥാനാർത്ഥിയെ അംഗീകരിച്ചാൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം അൻവർ തള്ളുകയാണ്. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ ഇപ്പോഴുള്ള നിലപാട്.

അതേസമയം തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കാൻ എഐസിസിയുടെ അനുമതി വേണമെന്നാണ് വെള്ളിയാഴ്ച ചേർന്ന യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് എടുത്ത നിലപാട്. നേരിട്ട് അംഗത്വം ഇപ്പോൾ സാധ്യമല്ലെന്ന് കോൺഗ്രസ് നേതാക്കൾ യോഗത്തെ അറിയിച്ചു. ഓൺലൈനായാണ് യുഡിഎഫ് നേതാക്കളുടെ യോഗം നടന്നത്. യോഗശേഷം മാധ്യമങ്ങളോട് പ്രതികരിച്ച മുന്നണി കൺവീനർ തൃണമൂൽ കോൺഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനുള്ള പ്രയാസം അറിയിച്ചു. ഇക്കാര്യം അൻവറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയെന്നാണ് അടൂർ പ്രകാശ് പറ‌ഞ്ഞത്.

അൻവറുമായി ഫോണിൽ സംസാരിച്ചാണ് അടൂർ പ്രകാശ് മുന്നണി തീരുമാനം അറിയിച്ചത്. അൻവറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാനും സ്ഥാനാർത്ഥിക്കെതിരായി നടത്തിയ എല്ലാ വിമർശനങ്ങളും പിൻവലിക്കാനും അടൂർ പ്രകാശ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശനിയാഴ്ച രാവിലെ വാർത്താസമ്മേളനം നടത്തുമ്പോൾ പിവി അൻവർ എന്ത് നിലപാട് എടുക്കുമെന്ന് അറിയാം.

കൂടാതെ പാർട്ടിയിൽ അൻവറിനൊപ്പമുള്ള മറ്റ് നേതാക്കൾ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പിവി അൻവർ സ്ഥാനാർത്ഥിയാകണമെന്നാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അൻവറിൻ്റേതാണ്. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ മത്സരിക്കാനാണ് തീരുമാനമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയാനും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിവി അൻവർ കൂടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സര രംഗത്തേക്ക് വരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026