BREAKING NEWS

തകർത്തടിച്ച് രോ​ഹിത്തും ജോണിയും, അവസാന ഓവറിൽ വിശ്വരൂപം പുറത്തെടുത്ത് പാണ്ഡ്യ, ഒരോവറിൽ പിറന്നത് 22 റൺസ്, മുംബൈ ഇന്ത്യൻസിനെതിരെ ​ഗു​ജറാത്തിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം

· · 1 min read
Share: Copied!

മുല്ലൻപുർ: ഓപ്പണർമാരായ രോഹിത് ശർമയും ജോണി ബെയർസ്‌റ്റോയും തിളങ്ങിയ ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ 229 റൺസ് വിജയലക്ഷ്യമുയർത്തി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 228 റൺസിലെത്തിയത്. അവസാന ഓവറിൽ മുംബൈ ക്യാപ്റ്റൻ തന്റെ വിശ്വരൂപം പുറത്തെടു‌ക്കുക കൂടി ചെയ്തതോടെ ​ഗുജറാത്ത് ടൈറ്റൻസിന് 229 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം. ജെറാൾഡ് കോട്ട്‌സീയെറിഞ്ഞ അവസാന ഓവറിൽ മാത്രം പിറന്നത് 22 റൺസ്. മൂന്നു സിക്സും മൂന്നു വൈഡുമുൾപ്പെടെയായിരുന്നു ഇത്.

ഇന്നിങ്‌സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്. 50 പന്തിൽ നിന്ന് 81 റൺസെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്‌കോറർ. നാല് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ രോഹിത്- ജോണി ബെയർസ്‌റ്റോ ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 44 പന്തിൽ നിന്ന് 84 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ബെയർ‌സ്റ്റോയായിരുന്നു തുടക്കത്തിൽ കൂടുതൽ അപകടകാരി. 22 പന്തിൽ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 47 റൺസെടുത്ത ബെയർസ്‌റ്റോയോ മടക്കി സായ് കിഷോറാണ് ഗുജറാത്തിന് ആശ്വാസമേകിയത്.

തൊട്ടുപിന്നാലെയെത്തിയ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് രോഹിത് 59 റൺസ് മുംബൈ സ്‌കോറിലേക്ക് ചേർത്തു. 13-ാം ഓവറിൽ സായ് കിഷോർ തന്നെ ഈ കൂട്ടുകെട്ടും പൊളിച്ചു. 20 പന്തിൽ നിന്ന് 33 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 11 പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 25 റൺസെടുത്ത തിലക് വർമയും ഭേദപ്പെട്ട സംഭാവന നൽകി. അവസാന ഓവറിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യ വെറും ഒമ്പത് പന്തിൽ നിന്ന് മൂന്ന് സിക്‌സടക്കം 22 റൺസോടെ പുറത്താകാതെ നിന്നു.

ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഞാൻ പാവപ്പെട്ടവളാണ്, പക്ഷെ 10,000 രൂപയ്ക്ക് ശരീരം വിൽക്കാനില്ല!! തെളിവായത് വാട്സാപ്പ് ചാറ്റുകൾ, ഏറെ കോളിളക്കം സൃഷ്ടിച്ച അങ്കിത ഭണ്ഡാരി കൊലക്കേസിൽ മുൻ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേർക്ക് ജീവപര്യന്തം

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026