BREAKING NEWS

പന്തിയിൽ പക്ഷഭേദമില്ല!! അതു വേ… ഇതു റേ.. വിവാഹച്ചടങ്ങിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഷൗക്കത്തും അൻവറും

· · 1 min read
Share: Copied!

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെച്ചൊല്ലി ചർച്ചകളും വാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. വിഎസ് ജോയിയെ നിർത്തണമെന്ന് അൻവറും ആര്യാടൻ ഷൗക്കത്തിനു പിൻതുണയുമായി യുഡിഎഫും അരയുംതലയും മുറുക്കി രം​ഗത്തെത്തിയിരിക്കുകയാണ്.

എന്നാൽ ഈ ചർച്ചകൾക്കെല്ലാം തിരികൊളുത്തിയവർ വിവാഹചടങ്ങിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതു കണ്ടു നിന്നവരിൽ കൗതുകം ഉണർത്തി. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം കാളികാവിലെ വിവാഹചടങ്ങിലെത്തിയതായിരുന്നു പിവി അൻവറും ആര്യാടൻ ഷൗക്കത്തും. വിവാഹസദ്യയ്ക്കിടെ അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുകയും രണ്ടുപേരും പരസ്പരം സൗഹൃദസംഭാഷണം നടത്തുകയുംചെയ്തു.

അതേസമയം നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുന്നതിൽ പിവി അൻവർ തിങ്കളാഴ്ച അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ യുഡിഎഫ് മത്സരിപ്പിക്കണമെന്നായിരുന്നു പി.വി. അൻവർ തിങ്കളാഴ്ചയും അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് അൻവറും ആര്യാടൻ ഷൗക്കത്തും വിവാഹചടങ്ങിൽ പങ്കെടുത്ത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.

സംഭവം എന്തായാലും അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

രണ്ട് വർഷത്തോളം പാകിസ്താന് ചാരവൃത്തി നടത്തി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026