BREAKING NEWS

രണ്ട് വർഷത്തോളം പാകിസ്താന് ചാരവൃത്തി നടത്തി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്തി, സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദേശീയ അന്വേഷണ ഏജന്‍സി (NIA)യാണ് മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തത്.

2023 മുതല്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയിരുന്നുവെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സിആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ജാട്ട് പല രീതിയില്‍ പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇയാളെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.

ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടെന്ന് സിആര്‍പിഎഫ് അറിയിച്ചു.കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് സിആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ജാട്ടിന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026