BREAKING NEWS

ഇടിച്ചത് എഐജിയുടെ വാഹനം, പരുക്കേറ്റത് നിരത്തിൽക്കൂടി യാത്രചെയ്ത കാൽനട യാത്രികന്, കേസ് വന്നപ്പോൾ ട്വിസ്റ്റ്!! വാദി പ്രതിയായി

· · 1 min read
Share: Copied!

തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വാ​ദിയെ പ്രതിയാക്കുന്ന നടപടിയുമായി പോലീസ്. അപകടത്തിൽ പരുക്കേറ്റ കാൽനടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.

സംഭവം ഇങ്ങനെ- ഓഗസ്റ്റ് 30-ന് തിരുവല്ലയിൽ വച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തിൽപ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തിൽ കാൽനടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാൽനടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തത്. വാഹനത്തിന്റെ ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പോലീസ് നടപടി.

അതേസമയം ഇത്തരം അപകടമുണ്ടായാൽ സാധാരണഗതിയിൽ ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുക്കാറുള്ളത്. ഇവിടെ പരുക്കേറ്റയാൾക്കെതിരേയാണ് പോലീസ് കേസെടുത്തത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി സംസ്ഥാനത്തുണ്ടായിരുന്നില്ല. അദ്ദേഹം അവധിയിലായിരുന്നു. ആ സമയത്താണ് പോലീസിന്റെ ഈ നടപടിയെന്നതാണ് ശ്രദ്ധേയം. വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് എസ്പിയെന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിട്ടുമുണ്ട്.

ട്രംപ് ഇന്ത്യയെ പിണക്കിയത് പാക്കിസ്ഥാനുവേണ്ടി!! പാക്കിസ്ഥാനുമായുള്ള കുടുംബവുമായ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചു- ഗുരുതര ആരോപണവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026