BREAKING NEWS

ശക്തമായ മഴയും ഇടിയും വന്നതോ‌ടെ ലോറിക്കുള്ളിൽ കയറിയിരുന്നു, കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞ് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് ലോറി വെട്ടിപ്പൊളിച്ച്

· · 1 min read
Share: Copied!

പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞു ലോറിക്കു മുകളിലേക്കു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള സ്വദേശി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കനത്ത ഇടിയും മഴയും വന്നതോടെ ലോറിക്കുള്ളിൽ കയറിയിരുന്ന സിജുവിന്റെ ഭാ​ഗത്തേക്ക് മതിലും കെട്ടിടവും പതിക്കുകയായിരുന്നു.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചുവന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും തൊട്ടുചേർന്ന മതിലുമാണ് നിലം പൊത്തിയത്. ചൊവ്വാഴ്ച ഉച്ചമുതൽ ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് വൈകുന്നേരം അപകടമുണ്ടായത്. കൂറ്റൻ കോൺക്രീറ്റ് മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവുമാണ് ഇടിഞ്ഞുവീണത്.

ലോറിയും സ്കൂൾ ബസും സ്കൂട്ടറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉള്ളിൽ പെട്ടതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര വാഹനങ്ങൾക്ക് മുകളിൽ പതിച്ച നിലയിലാണ്. കൂറ്റൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് കോൺക്രീറ്റ് പാളികൾ നീക്കിയത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തേ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ച് ഷിജുവിന്റെ മൃതദേഹം പുറത്തെടുത്തത്.

BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ വഴിത്തിരിവ്; പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റ്, രക്തപരിശോധനാ ഫലം നെഗറ്റീവ്
30 Oct 2026