BREAKING NEWS

വിദേശത്തുള്ള പരിചയക്കാരി നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെ പരിചരിക്കാൻ ഏൽപിച്ചു, പൂജാരി കുട്ടികളെ പ്രകൃതിവിരുദ്ധ പീ‍ഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം, കുട്ടികളുടെ ശരീരത്തിൽ തേപ്പുപെട്ടി ഉപയോ​ഗിച്ച് പൊള്ളിച്ചു, ഒളിവിൽ പോയ പ്രതി ഡൽഹിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

· · 1 min read
Share: Copied!

വടകര: വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇടയാക്കിയ കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ്.സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.

വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസുള്ള രണ്ട് ആൺമക്കളെയാണ് ഒന്നര വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചത്. ഇവരെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കൂടാതെ കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 16 ന് കുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടങ്ങിയത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസ് പിടിയിലായി.

BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026