BREAKING NEWS

‘വലിയ അപമാനവും ഞെട്ടലും നിരാശയും’, മകള്‍ രന്യ റാവുമായി മാസങ്ങളായി ബന്ധമില്ല; പ്രതികരിച്ച് കര്‍ണാടക ഡിജിപി

· · 1 min read
Share: Copied!

ബെംഗളൂരു: കന്നട യുവനടി രന്യ റാവുവിന്‍റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു. മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന് രാമചന്ദ്ര റാവു പറഞ്ഞു. കേസില്‍ നിന്ന് സ്വയം അകലം പാലിക്കുന്നെന്ന് മാധ്യമങ്ങളോട് കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചു. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി. 1850 പവന്‍ സ്വര്‍ണമാണ് യുവ നടിയില്‍നിന്ന് ഡിആര്‍ഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വര്‍ണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത് ഏറെ ദിവസത്തെ നിരീക്ഷണത്തിനു ശേഷം. നടിയുടെ അടിക്കടിയുള്ള വിദേശയാത്രകളാണ് ഡിആര്‍ഐ സംഘത്തിനു സംശയമുണ്ടാക്കിയത്. 15 ദിവസത്തിനിടെ 4 തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഇതിനൊപ്പം എല്ലായാത്രയിലും നടി ഒരേവസ്ത്രമാണ്ധരിച്ചിരുന്നതെന്നതും സംശയത്തിനുകാരണമായി. നടിയുടെ സ്വര്‍ണക്കടത്തിനെ കുറിച്ച് ഡിആര്‍ഐക്ക് ചില രഹസ്യവിവരങ്ങളും ലഭിച്ചിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026