HEALTH

വേനല്‍ക്കാലത്ത് ശിരോചര്‍മ്മം, വേനല്‍ക്കാലത്ത് വീട്ടിലിരുന്ന് പരിപാലിക്കാം, ഇങ്ങനെ

· · 1 min read
Share: Copied!

ചൂട് കാലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നമ്മുടെ ചര്‍മത്തിനും മുടിക്കുമാണ്. നല്ല രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ കാലം കഴിയുമ്പോള്‍ മുടി കൊഴിഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വരും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യത്തിനായി നമുക്ക് വീട്ടില്‍ വച്ച് എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. വേനല്‍കാലത്ത് ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ദിവസവും തല കഴുകുക എന്നതാണ് പ്രധാനം. എന്നാല്‍ എല്ലാ ദിവസവും ഷാംപൂ ചെയ്യുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല.

മൈല്‍ഡ് ഷാംപൂ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാക്കുക. കിണര്‍ വെള്ളം അല്ല എന്നുണ്ടെങ്കില്‍ ക്ലോറിനേറ്റ് വെള്ളം പിടിച്ചു വച്ചതിന് ശേഷം കുളിക്കുക. വേനല്‍ കാലത്ത് അമിതമായി എണ്ണ തേയ്ക്കരുത്. എന്നാല്‍ ചെമ്പരത്തി താളി ഉപയോഗിക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഉപയോഗിക്കാവുന്നതാണ്. ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ തല വിയര്‍ത്ത് ഫംഗസും താരനും കൂടാന്‍ സാധ്യതയുള്ളത് കൊണ്ട് തല കവര്‍ ചെയ്യുന്ന സ്‌കാര്‍ഫോ ഹെയര്‍ ക്യാപ്പോ ഉപയോഗിക്കണം. മാത്രമല്ല ഇത് കൃത്യമായ ഇടവേളകളില്‍ കഴുകുകയും വേണം. മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നവര്‍ വേനല്‍ കാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മുടിയില്‍ ഹീറ്റ് ചെയ്യുന്നവര്‍ വേനല്‍ കാലത്ത് അത് ഒഴിവാക്കുന്നതാകും നല്ലത്.

പുറത്തിറങ്ങുമ്പോള്‍ മുടി അഴിച്ചിടാതെ കെട്ടി വയ്ക്കുന്നതാകും ഉചിതം. നെല്ലിക്കയും കറിവേപ്പിലയും കറ്റാര്‍വാഴയും അരച്ചെടുത്ത് തലയില്‍ ഹെയര്‍ പാക്കായി ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളവും അരി കഴുകിയ വെള്ളവും വേനല്‍ കാലത്ത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. ഏറ്റവും പ്രധാനമായും സാധാരണയായി നമ്മള്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം ചൂട് കാലത്ത് കുടിക്കാന്‍ ശ്രദ്ധിക്കണം. അയണ്‍, സിങ്ക്, ബയോട്ടിന്, വൈറ്റമിന്‍ സി, ഒമേഗ3സി, വൈറ്റമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം. കശുവണ്ടി പരിപ്പ്, ബദാം, വാല്‍നട്ട്, ഫ്ളക്സ് സീഡ്‌സ് എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. യോഗര്‍ട്ട്, നെല്ലിക്ക, മുരിങ്ങയില, മധുരക്കിഴങ്ങ് ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

BREAKING NEWS
’കുട്ടികളെ പരീക്ഷണ വസ്തുക്കളാക്കരുത്’: പിണറായി, എസ്എംഎ ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തിയതിൽ ആശങ്ക; ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
21 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
'ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം'- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതി...
21 Sep 2026
BREAKING NEWS
കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ
12 Aug 2026